അയർലണ്ടിലെ ആദ്യ ഔട്ട്ഡോർ സൈക്കിൾ പരിശീലന ട്രാക്ക് വാട്ടർഫോർഡിൽ ഉദ്‌ഘാടനം ചെയ്തു

അയര്‍ലണ്ടിലെ ആദ്യ ഔട്ട്ഡോർ സൈക്കിള്‍ പരിശീലന ട്രാക്ക് (learn to cycle) കൗണ്ടി വാട്ടര്‍ഫോര്‍ഡിലെ Dungarvan-ല്‍ തുറന്നു. 50,000 യൂറോ ചെലവിട്ട് യഥാര്‍ത്ഥ റോഡുകളുടെ അതേ മാതൃകയില്‍ സൈന്‍ ബോര്‍ഡുകളും, കാല്‍ നടയാത്രക്കാര്‍ക്കുള്ള ക്രോസിങ്ങും ഉള്‍പ്പെടെയുള്ള ട്രാക്കാണ് നിര്‍മ്മിച്ചിരിക്കുന്നത്. ട്രാക്കില്‍ കുട്ടികള്‍ക്ക് യഥാര്‍ത്ഥ റോഡിന്റെ അതേ പ്രതീതിയില്‍ സൈക്കിള്‍ പരിശീലനം നടത്താന്‍ സാധിക്കുമെന്നതാണ് മെച്ചം. ട്രാഫിക് ഇല്ലാത്തതിനാല്‍ സുരക്ഷിതവുമായിരിക്കും.

പ്രദേശത്തെ Linear Park നവീകരണവുമായി ബന്ധപ്പെട്ടാണ് സൈക്കിള്‍ ട്രാക്കും നിര്‍മ്മിച്ചിരിക്കുന്നത്. ഒരു പെര്‍ഫോര്‍മന്‍സ് ഏരിയ, BMX പമ്പ് ട്രാക്ക്, സ്‌കേറ്റ് പാര്‍ക്ക് എന്നിവയും ഇതോടൊപ്പം ഇനി നിര്‍മ്മിക്കാനിരിക്കുകയാണ്.

നഴ്‌സറികളും, സ്‌കൂളുകളും ഇവിടെ കുട്ടികള്‍ക്ക് സൈക്കിള്‍ പരിശീലനം നല്‍കാന്‍ തയ്യാറാകുമെന്നാണ് കരുതുന്നതെന്ന് വാട്ടര്‍ഫോര്‍ഡ് സിറ്റി ആന്‍ഡ് കൗണ്ടി കൗണ്‍സിലിന്റെ റോഡ് സുരക്ഷാ ഓഫിസര്‍ ജെമ്മ ജേക്കബ് പറഞ്ഞു. Balance bike training, disability cycling, sprocket rocket, Cycle Right എന്നിവയ്‌ക്കെല്ലാം ഉതകുന്ന തരത്തിലാണ് ട്രാക്കിന്റെ നിര്‍മ്മാണം. രണ്ട് ടീച്ചിങ് സെന്ററുകളും ട്രാക്കിനോട് ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: