തിങ്കളാഴ്ച രാവിലെ Co Meath-ലെ വീട്ടിലുണ്ടായ അഗ്നിബാധയില്‍ സ്ത്രീ മരിച്ചു. രാവിലെ 6.45-ഓടെയാണ് Trim-ലെ Kilmurray-ലുള്ള വീട്ടില്‍ തീപിടിത്തത്തെത്തുടര്‍ന്ന് അടിയന്തരരക്ഷാ സേന എത്തിയത്. വീട്ടില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത് ഇവരാണ്.
തീപിടിത്തത്തില്‍ വീടിന് കാര്യമായ നാശനഷ്ടം സംഭവിച്ചതായി Meath County Council അറിയിച്ചു. തീ പിന്നീട് നിയന്ത്രണവിധേയമാക്കി. സ്ത്രീയുടെ നിര്യാണത്തില്‍ കൗണ്‍സില്‍ അധികൃതര്‍ അനുശോചനമറിയിച്ചു.
സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്. മരിച്ച സ്ത്രീക്ക് 50-ലേറെ പ്രായമുണ്ട്. Navan-ലെ Our Lady’s Hospital-ലാണ് ശരീരം സൂക്ഷിച്ചിരിക്കുന്നത്.