ഞാൻ പാലിന് വേണ്ടി കടയിൽ പോയതേയുള്ളൂ’- Ashling Murphy യുടെ കൊലപാതകത്തിന് തെറ്റായി അറസ്റ്റ് ചെയ്യപ്പെട്ടയാൾ

പാല്‍ വാങ്ങുന്നതിനായുള്ള ഒരു മനുഷ്യന്റെ യാത്രയായിരുന്നു Ashling Murphy യുടെ കൊലപാതകത്തിന് തെറ്റായി അറസ്റ്റ് ചെയ്യപ്പെട്ട അവസ്ഥയിലേക്ക് എത്തിയത്.

കടയില്‍ നിന്നും പാല്‍ വാങ്ങിയതിനു ശേഷം വീട്ടിലേക്ക് നടക്കുന്നതിന് മുമ്പ് Tullamore ലെ  ഒരു സ്ഥലത്ത് നിന്ന് Radu Floricel ന്  ഗ്രാൻഡ് കനാലിന്റെ എതിർവശത്തുള്ള കനാലിലൂടെ 23-കാരി ആക്രമിക്കപ്പെട്ട സ്ഥലത്തിലേക്ക് ഒരു സുഹൃത്തിൽ നിന്ന് ലിഫ്റ്റ് ലഭിച്ചു.

ഇത്, ആ സമയത്ത് പ്രദേശത്തുണ്ടായിരുന്ന അദ്ദേഹത്തിന്റെ സാന്നിധ്യം അവളെ കൊലപ്പെടുത്തിയതിന്റെ മുഖ്യപ്രതിയായി കണക്കാക്കി അദ്ദേഹത്തെ ചോദ്യംചെയ്യുന്നതിനായി 24 മണിക്കൂറിലധികം Tullamore garda സ്റ്റേഷനിൽ custody യില്‍ വെക്കുകയും ചെയ്തു.


ഇയാളെ ചോദ്യം ചെയ്തപ്പോൾ, കടയിലെ സിസിടിവിയിൽ കാണിച്ച ദൃശ്യങ്ങളില്‍  ഇയാൾ ആ സമയം അവിടെ ഉണ്ടായിരുന്നതായി തെളിഞ്ഞു. ഒരു ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു അയാൾ പണമടച്ചതിന്റെ രേഖകളും ഇയാള്ക്ക്  അനുകൂലമായി.

16-ആം വയസ്സിൽ റൊമാനിയയിൽ നിന്നും മാതാപിതാക്കളുമായി ഒന്നിക്കുന്നതിനായി അയർലണ്ടിൽ എത്തിയതാണ് Mr Floricel.
 തന്റെ നിരപരാധിത്വം പൂർണ്ണമായും തെളിയിക്കാന്‍ Mr Floricel ആഗ്രഹിക്കുന്നു.

പബ്ലിക് ഓർഡർ നിയമലംഘനങ്ങൾക്ക് Floricel ശിക്ഷകള്‍ ഏറ്റു വാങ്ങിയിട്ടുണ്ട്.

ഞങ്ങളുടേത് അഭിമാനകരമായ റൊമാനിയൻ കുടുംബമാണ്. അതിനെ തരംതാഴ്ത്തുന്നതോ മറ്റെന്തെങ്കിലുമോ ആയി കാണണമെന്ന് ഞങ്ങൾ കരുതുന്നില്ല, ”അദ്ദേഹം പറഞ്ഞു.

എന്റെ അമ്മ പാട്ടിനും സ്പീച്ച് തെറാപ്പിക്കും വോയ്‌സ് ട്രെയിനറാണ്. നഗരത്തിലെ വിവിധ കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ അവര്‍ക്ക് ഉണ്ടായിരുന്നു. ഒരുപാട് കുടുംബങ്ങൾക്കും ആളുകൾക്കും ഞങ്ങളെ അറിയാം.

39 കാരനായ Floricel ദുഃഖിതരായ Ms Murphy യുടെ കുടുംബത്തോട് അനുശോചനം അറിയിച്ചു. "അവർ എന്താണ് അനുഭവിക്കുന്നതെന്ന് തനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല".






Share this news

Leave a Reply

%d bloggers like this: