കോ കിൽഡെയറിൽ നിന്ന് കാണാതായ 19 കാരിയായ യുവതിയെ കണ്ടെത്താൻ ഗാർഡ പൊതുജനങ്ങളുടെ സഹായം തേടുന്നു.
ഇന്നലെ ഉച്ചയോടെ Newbridge ല് വച്ചാണ് Jodie Mulvihill നെ അവസാനമായി കണ്ടത്.
ഏകദേശം 5'7″ ഉയരവും, മെലിഞ്ഞ ശരീരവും, തവിട്ട് നിറമുള്ള മുടിയും,തവിട്ട് നിറമുള്ള കണ്ണുകളുമുള്ളവളാണ്.
അവസാനമായി കാണുമ്പോൾ, Jodie പിങ്ക് ലെഗ്ഗിംഗും പിങ്ക് നീളൻ കൈയുള്ള ടോപ്പും ക്രീമും കറുപ്പും സ്ലീവ്ലെസ് ജാക്കറ്റും ധരിച്ചിരുന്നു. Jodie വെളുത്ത നൈക്ക് ഷൂസും ധരിച്ചിരുന്നു.
Jodie എവിടെയാണെന്ന് വിവരം ലഭിക്കുന്നവർ ന്യൂബ്രിഡ്ജ് ഗാർഡ സ്റ്റേഷനുമായോ 045 440 180 എന്ന നമ്പറിലോ ഗാർഡ കോൺഫിഡൻഷ്യൽ ലൈൻ 1800 666 111-ലോ ഏതെങ്കിലും ഗാർഡ സ്റ്റേഷനുമായോ ബന്ധപ്പെടാൻ ആവശ്യപ്പെടുന്നു.
Like this:
Like Loading...
Related News