90കളിലെ ഹിറ്റുകളും പുതിയ ഐറിഷ് നാടകങ്ങളും ഉൾക്കൊള്ളുന്ന പുതിയ സ്പ്രിംഗ് ഷെഡ്യൂൾ പ്രഖ്യാപിച്ച് Virgin Media Television

വിർജിൻ മീഡിയ ടെലിവിഷൻ 2022-ലെ അതിന്റെ സ്പ്രിംഗ് ഷെഡ്യൂൾ സമാരംഭിച്ചു, നല്ല ഐറിഷ് content ഉള്ള, മികച്ച നാടകവും പ്രീമിയർ ലൈവ് സ്പോർട്സും വാഗ്ദാനം ചെയ്യുന്നു.

വിർജിൻ മീഡിയ പ്രഖ്യാപിച്ച ഷോകളിൽ ഗ്രഹാം നോർട്ടന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള പുതിയ നാടക പരമ്പര ഹോൾഡിംഗ് ഉൾപ്പെടുന്നു.

ക്രൈം ത്രില്ലർ പരമ്പരയായ റിഡംപ്ഷനും സംപ്രേക്ഷണം ചെയ്യും. ലിവർപൂളിലെ ഡിറ്റക്ടീവായ Colette Cunningham (Paula Malcolmson)  അവളുടെ മകൾ കേറ്റിന്റെ മരണത്തിന്റെ സത്യം കണ്ടെത്തുന്നതിനായി ഡബ്ലിനിലേക്ക് മടങ്ങുന്ന കഥയാണ് ഇത് പറയുന്നത്.

സ്‌ക്രീൻ അയർലണ്ടുമായി സഹകരിച്ച് വിഎംടിവിയും ഐടിവി സ്റ്റുഡിയോയും ചേർന്നാണ് റിഡംപ്ഷനും ഹോൾഡിംഗും നിർമ്മിക്കുന്നത്.

പുതിയ ഡോക്യുമെന്ററി ആയ  The Criminal Assets Bureau,യും ഈ സ്പ്രിംഗ് ഷെഡ്യൂല്‍ VMTV-യിൽ ദൃശ്യമാകും. അയർലണ്ടിലെ കുപ്രസിദ്ധ കുറ്റവാളികളിൽ ചിലരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന അന്വേഷകരുടെ പ്രവർത്തനത്തെ വിശദമാക്കുന്നതാണ് പരിപാടി.

2021 ബ്രോഡ്കാസ്റ്ററിന് ഒരു മികച്ച വർഷമായിരുന്നു എന്നും. കൌമാരക്കാരും യുവാക്കളും അടങ്ങിയ (15-44 വയസ്സ് പ്രായമുള്ളവർ) കാഴ്ചക്കാര്‍ "റെക്കോർഡ് ഷെയർ" രേഖപ്പെടുത്തി എന്നും, വിർജിൻ മീഡിയ ടെലിവിഷനിലെ കണ്ടെന്റ് ഡയറക്ടര്‍  Bill Malone പറഞ്ഞു
Share this news

Leave a Reply

%d bloggers like this: