അയര്‍ലണ്ടിലെ ഏറ്റവും ജനപ്രീതിയുള്ള രാഷ്ട്രീയ പാര്‍ട്ടിയായി തുടര്‍ന്ന് പ്രതിപക്ഷമായ Sinn Fein. The Sunday Independent/Ireland Thinks നടത്തിയ സര്‍വേയില്‍ 33% പേരുടെ പിന്തുണയാണ് Mary Lou McDonald നയിക്കുന്ന പാര്‍ട്ടിക്കുള്ളത്.
സര്‍ക്കാര്‍ കക്ഷിയായ Fine Gael-ന് 23% പേരുടെ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. മുന്‍ സര്‍വേയില്‍ നിന്നും 2% കുറവാണിത്. മറ്റൊരു സര്‍ക്കാര്‍ കക്ഷിയായ Fianna Fail, 2 പോയിന്റ് മെച്ചപ്പെടുത്തിക്കൊണ്ട് 19% പേരുടെ പിന്തുണ നേടി. സര്‍ക്കാരിലെ കൂട്ടുകക്ഷിയായ ഗ്രീന്‍ പാര്‍ട്ടിക്ക് ഒരു പോയിന്റ് കുറഞ്ഞ് 3% പേരുടെ പിന്തുണയാണ് നിലവിലുള്ളത്.
മറ്റ് പാര്‍ട്ടികളുടെ ജനപിന്തുണ ഇപ്രകാരം: Labour Party 4%, Social Democrats 4%, Solidarity People Before Profit 3%, Aontú 2%. ഇതില്‍ Solidarity People Before Profit, Aontú എന്നിവയ്ക്ക് ഓരോ പോയിന്റ് വീതം പിന്തുണ കുറഞ്ഞു.
മറ്റുള്ളവര്‍ക്കും സ്വതന്ത്രര്‍ക്കുമായി 9% ജനങ്ങളുടെ പിന്തുണയുണ്ട്.
അതേസമയം ജനപ്രീതിയില്‍ Sinn Fein മുന്നിലാണെങ്കിലും അടുത്ത തെരഞ്ഞെടുപ്പിലും നിലവിലെ കൂട്ടുകക്ഷി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരാനാണ് ജനം ആഗ്രഹിക്കുന്നതെന്ന് സര്‍വേ പറയുന്നു. Fianna Fáil/Fine Gael/Green Party എന്നിവ ചേര്‍ന്നുള്ള ഭരണത്തിന് 38% പേരാണ് പിന്തുണയറിയിക്കുന്നത്. Sinn Fein-ന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് വേണ്ടി ആഗ്രഹിക്കുന്നത് 34% പേരാണ്.
രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാവ് Sinn Fein-ന്റെ Mary Lou McDonald ആണ്. 10-ല്‍ 4.1 ആണ് അവരുടെ സ്കോര്‍. പ്രധാനമന്ത്രിയും Fianna Fail നേതാവുമായി മീഹോള്‍ മാര്‍ട്ടിന്റെ സ്കോര്‍ 3.9-ഉം, Fine Gael നേതാവ് ലിയോ വരദ്കിന്റേത് 3.8-ഉം ആണ്.
രാഷ്ട്രീയത്തിന് പുറത്ത് ചീഫ് മെഡിക്കല്‍ ഓഫിസറായ ഡോ. ടോണി ഹോലഹാന്റെ സ്കോര്‍ 5.5 ആണ്.