അയര്‍ലണ്ടിലെ ഫുട്പാത്തുകള്‍, സൈക്കിള്‍ ട്രാക്കുകള്‍, ബസ് ലെയിനുകള്‍ എന്നിവിടങ്ങളില്‍ മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പോയാല്‍ ഇനി ഇരട്ടി പിഴ. ഇത്തരം നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഫെബ്രുവരി 1 മുതല്‍ 40 യൂറോയില്‍ നിന്നും 80 യൂറോ ആയി ഉയരുമെന്ന് ഗതാഗതമന്ത്രി ഈമണ്‍ റയാന് പറഞ്ഞു.
റോഡ് ഉപയോഗം കൂടുതല്‍ ഉത്തരവാദിത്തത്തോടെയാകാന്‍ ഉദ്ദേശിച്ചാണ് പിഴ വര്‍ദ്ധിപ്പിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഫുട്പാത്തുകളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് പ്രത്യേകിച്ച് വീല്‍ ചെയറില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും അദ്ദേഹം പറഞ്ഞു. സമാനമായി സൈക്കിള്‍ ലെയിന്‍, ബസ് ലെയിന്‍ എന്നിവിടങ്ങളിലെ പാര്‍ക്കിങ്ങുകളും അപകടത്തിന് കാരണമാകുന്നു.
തീരുമാനം സ്വാഗതം ചെയ്യുന്നതായി Minister of State with responsibility for Road Safety, Hildegarde Naughton പറഞ്ഞു. കൂടുതല്‍ പേരെ നടത്തം, സൈക്ലിങ് എന്നിവയ്ക്ക് പ്രേരിപ്പിക്കാന്‍ തീരുമാനം സഹായകമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.