അയര്‍ലണ്ടിലെ ഏറ്റവും വൃത്തിയുള്ള ടൗണായി കൗണ്ടി കില്‍ഡെയറിലെ Naas. Irish Business Against Litter (IBAL) രാജ്യത്തെ 40 ടൗണുകളെയും, സിറ്റികളെയും ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയിലാണ് Naas ഒന്നാം സ്ഥാനത്തെത്തിയത്.
19 വര്‍ഷത്തിനിടെയുള്ള IBAL സര്‍വേയില്‍ ഇതാദ്യമായാണ് Naas വൃത്തിയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനം നേടുന്നത്. Portlaoise ആണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനം Ennis കരസ്ഥമാക്കി.
യൂറോപ്യന്‍ നിലവാരത്തിനും മുകളില്‍ വൃത്തിയുള്ള ഒമ്പത് ടൗണുകള്‍ രാജ്യത്തുള്ളതായാണ് സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്. അവ ചുവടെ:
അതേസമയം രാജ്യത്ത് കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട മാലിന്യങ്ങള്‍ കൂടിവരികയാണെന്ന് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. PPE മാലിന്യങ്ങളാണ് ഇതില്‍ ഏറെയും. മാസ്‌ക്, ഗ്ലൗസുകള്‍ എന്നിവ അലക്ഷ്യമായി വലിച്ചെറിയപ്പെടുന്ന സാഹചര്യമുണ്ട്. ഇവയ്ക്ക് പുറമെ കോഫി കപ്പുകള്‍, മദ്യക്കുപ്പികള്‍ എന്നിവയും മാലിന്യം വര്‍ദ്ധിപ്പിക്കുന്നു.
രാജ്യത്ത് വൃത്തിയുടെ കാര്യത്തില്‍ നിലവാരമുള്ള ഏക നഗരം വാട്ടര്‍ഫോര്‍ഡ് ആണെന്നും സര്‍വേ കണ്ടെത്തി. കോര്‍ക്ക്, ലിമറിക്ക് സിറ്റികളില്‍ മാലിന്യം പെരുകിയ അവസ്ഥയിലാണ്. മറ്റൊരു നഗരമായ ഗോള്‍വേയും വൃത്തിയുടെ കാര്യത്തില്‍ പിന്നോട്ട് പോയി. ഡബ്ലിന്‍ നഗരം അതീവമലിനീകരണം ഉള്ളതിനാല്‍ പട്ടികയില്‍ ഏറെ താഴെയാണ്.
അയര്‍ലണ്ടിലെ ഏറ്റവും മലിനീകരണം സംഭവിച്ചിരിക്കുന്ന ടൗണ്‍ ഇത്തവണയും ഡബ്ലിനിലെ നോര്‍ത്ത് ഇന്നര്‍ സിറ്റിയാണ്. ‘Litter black spot’ എന്നാണ് ടൗണിനെ സര്‍വേയില്‍ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ തവണത്തെക്കാള്‍ സ്ഥിതി മെച്ചമാണെങ്കിലും ഇപ്പോഴും ഇവിടുത്തെ പല പ്രദേശങ്ങളും മാലിന്യം നിറഞ്ഞ അവസ്ഥയിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.