അയര്‍ലണ്ടില്‍ 2022-ലെ ആദ്യത്തെ കുഞ്ഞ് ഡബ്ലിന്‍ നാഷണല്‍ മറ്റേണിറ്റി ഹോസ്പിറ്റലില്‍ ജനിച്ചു. പുതുവര്‍ഷത്തില്‍ അര്‍ദ്ധരാത്രി കഴിഞ്ഞ് കൃത്യം ഒരു സെക്കന്റ് ആയപ്പോഴാണ് സെലീന-നഥാന്‍ ബര്‍ക്ക് ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചത്.
മൂന്ന് കിലോഗ്രാമിനടുത്ത് ഭാരമുള്ള കുഞ്ഞ് അമ്മയ്‌ക്കൊപ്പം ആരോഗ്യവതിയായിരിക്കുന്നുവെന്ന് പിതാവ് നഥാന്‍ പറഞ്ഞു. കുഞ്ഞിന് എന്ത് പേരിടണമെന്ന് ഇതുവരെ ഇവര്‍ തീരുമാനമെടുത്തിട്ടില്ല.
അതേസമയം അര്‍ദ്ധരാത്രി കഴിഞ്ഞ് 14 സെക്കന്റ് ആയപ്പോള്‍ ലിമറിക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ജന്നിഫര്‍ ലീഹി-പാട്രിക് ഹോഗന്‍ ദമ്പതികള്‍ക്കും പെണ്‍കുഞ്ഞ് ജനിച്ചു. റൂത്ത് എന്നാണ് കുഞ്ഞിന്റെ പേര്.
പുലര്‍ച്ചെ 1.37-ന് ഡബ്ലിനിലെ Rotunda Hospital-ല്‍ സിയാറ-ഗ്രഹാം ക്ലാക്സ്റ്റണ്‍ ദമ്പികള്‍ക്ക് ജനിച്ച മറ്റൊരു കുഞ്ഞും പുതുവര്‍ഷത്തില്‍ ഭൂമിയിലെത്തി. കാര്‍ട്ടര്‍ എന്നാണ് ഇവര്‍ കുഞ്ഞിന് പേരിട്ടിരിക്കുന്നത്.