വെക്‌സ്‌ഫോര്‍ഡില്‍ നിന്നും കാണാതായ 13-കാരിയെ കണ്ടെത്താന്‍ പൊതുജനസഹായം അഭ്യര്‍ത്ഥിച്ച് ഗാര്‍ഡ. ഡിസംബര്‍ 15 ബുധനാഴ്ച വൈകിട്ട് 4 മണിക്കാണ് Scarlet Bright (13)-നെ വെക്‌സ്‌ഫോര്‍ഡ് ടൗണില്‍ നിന്നും കാണാതായിരിക്കുന്നത്.
5 അടി 5 ഇഞ്ച് ഉയരം, ബലവത്തായ ശരീരം, തോളൊപ്പം നീളമുള്ള കറുത്ത തലമുടി എന്നിവയാണ് സ്‌കാര്‍ലറ്റിനെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍.
കാണാതാകുമ്പോള്‍ കറുത്ത നിറത്തിലുള്ള കാഷ്വല്‍ വസ്ത്രങ്ങളാണ് സ്‌കാര്‍ലറ്റ് ധരിച്ചിരുന്നത്.
പെണ്‍കുട്ടിയെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു:
Wexford Garda Station- 053 916 5200
Garda confidential line- 1800 666 111