അയര്‍ലണ്ടിലെ 8 റോഡുകളിലെയും, പാലങ്ങളിലെയും ടോള്‍ ചാര്‍ജ്ജുകള്‍ അടുത്ത വര്‍ഷത്തോടെ വര്‍ദ്ധിക്കും. ബസ്സുകള്‍ക്കും ലോറികള്‍ക്കും ഇടയ്ക്ക് ടോള്‍ വര്‍ദ്ധിപ്പിച്ചിരുന്നെങ്കിലും കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് സ്വകാര്യ കാറുകള്‍ക്ക് ടോള്‍ ചാര്‍ജ്ജില്‍ വര്‍ദ്ധന വരുത്തുന്നത്. വര്‍ദ്ധന ജനുവരി മുതല്‍ നിലവില്‍ വരും.
മിക്ക പബ്ലിക്-പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പ് റോഡുകളിലും 10 സെന്റിന്റെ ടോള്‍ വര്‍ദ്ധനയാണ് ഉണ്ടാകുക. അതേസമയം Co Meath-ലെ M3-യില്‍ വര്‍ദ്ധന ഉണ്ടാകില്ല. ഡബ്ലിന്‍ ടണലിലും വര്‍ദ്ധനയില്ല. ഇലക്ട്രോണിക് ടാഗുകളുള്ള കാറുകള്‍ക്ക് M50-യില്‍ ടോള്‍ വര്‍ദ്ധന ബാധകമാകില്ലെന്നും Transport Infrastructure Ireland (TII) വ്യക്തമാക്കി.
വര്‍ദ്ധന ഇപ്രകാരം:
എട്ട് പബ്ലിക്-പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പ് റോഡുകളില്‍ ടോള്‍ 2.90 യൂറോയില്‍ നിന്നും 3 യൂറോ ആയി വര്‍ദ്ധിക്കും. നിലവില്‍ 1.90 യൂറോ ചാര്‍ജ്ജുള്ള ഇടങ്ങളില്‍ 2 യൂറോ ആകും (M1, N6, M7/M8, N8, N25 Waterford and the Limerick Tunnel).
M3-യില്‍ കാറുകള്‍ക്ക് ടോള്‍ വര്‍ദ്ധനയില്ല.
ഡബ്ലിന്‍ ടണലില്‍ ടോള്‍ വര്‍ദ്ധനയില്ല. തിരക്കേറിയ സമയങ്ങളില്‍ 10 യൂറോ, അല്ലാത്ത സമയങ്ങളില്‍ 3 യൂറോ എന്ന നിരക്ക് തുടരും.
ടോള്‍ ടാഗ് ഉള്ള വാഹനങ്ങള്‍ക്ക് M50-യില്‍ ടോള്‍ വര്‍ദ്ധനയില്ല. അതേസമയം video account registered വാഹനങ്ങള്‍ക്ക് 10 സെന്റ് ടോള്‍ വര്‍ദ്ധന (2.60-ല്‍ നിന്നും 2.70 യൂറോ). ടോള്‍ ടാഗുകളോ, വീഡിയോ അക്കൗണ്ട്സോ ഇല്ലാത്ത വാഹനങ്ങള്‍ക്കും 10 സെന്റ് വര്‍ദ്ധന (3.10-ല്‍ നിന്നും 3.20 യൂറോ ആകും)