ലണ്ടനിലെ തൊഴിലാളി സംഘടനയായ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (IWA) ജനറൽ സെക്രട്ടറിയായി മലയാളി

ഇംഗ്ലണ്ടിലെ പ്രമുഖ തൊഴിലാളി സംഘടനയായ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (IWA) ജനറൽ സെക്രട്ടറിയായി വാരപ്പെട്ടി സ്വദേശി ലിയോസ് പോളിനെ തിരഞ്ഞെടുത്തു.സംഘടനയുടെ ചരിത്രത്തിലെ ആദ്യ മലയാളി സെക്രട്ടറിയാണ്.വാരപ്പെട്ടി സിപിഐ (എം) ന്റെ യുകെ &അയർലണ്ടിലെ ഔദ്യോഗിക സംഘടന ആയ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌സ്ന്റെ ഓക്സ്ഫോർഡ് ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് ലിയോസ് പോൾ.

കോതമംഗലം സർവീസ് സഹകരണ ബാങ്കിന്റെ സെക്രെട്ടറി ആയിരുന്ന വാരപ്പെട്ടി മൈലൂർ പുതിയാമഠത്തിൽ
പി പി പോളിന്റെയും
ഷൈനി പോളിന്റെയും മകനാണ് ലിയോസ്.ലിയോസ് പോൾ പത്തുവർഷത്തിലധികമായി യു കെയിൽ എത്തിയിട്ട്.ബ്രിട്ടനിലെ തൊഴിലാളി യൂണിയൻ യുണൈറ്റ് (Unite)അംഗമായ സ.ലിയോസ് പബ്ലിക് ട്രാൻസ്‌പോർട് മേഖലയിൽ ഓക്സഫോർഡിൽ ജോലി ചെയ്യുന്നു.

യു കെയിൽ കുടിയേറ്റക്കാരുടെ ഏറ്റവും പഴയതും സജീവവുമായ ഗ്രൂപ്പുകളിലൊന്നാണ് ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ.ഇടതു രാഷ്ട്രീയം ഉയർത്തിപ്പിടിച്ചുള്ള സംഘടന രാഷ്ട്രീയം, വംശീയ അധിഷേപത്തിനെതിരെ പ്രതികരിക്കൽ, സാമൂഹിക ക്ഷേമം തുടങ്ങിയ മേഖലകളിലും നിരവധി സാംസ്കാരിക വിഷയങ്ങളിലും നിരന്തരം ഇടപെട്ടുവരുന്ന സംഘടനയാണ് ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ.യുകെ യിലെ ട്രേഡ് യൂണിയൻ സമരത്തിന്റെ മുൻനിരയിലും , പൗരസ്വാതന്ത്ര്യ പ്രശ്‌നങ്ങളിലും പ്രചാരണം നടത്തി വരുന്നു. യുകെയിലെ മിക്ക നഗരങ്ങളിലും ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്.ഇരുപത്തിയയ്യായിരം അംഗങ്ങൾ ഉണ്ട്.

സർദാർ ഉദ്ദംസിംഗ് സംഘടനയുടെ യുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്.

യുകെ പാർലമെന്റ് തിരെഞ്ഞെടുപ്പിൽ ഇടപെടുകയും ഇടതുപക്ഷ സംഘടന പ്രതിനിധികളെ യുകെ പാർലമെന്റിലേക്കും യൂറോപ്യൻ യൂണിയനിലേക്കും അയക്കുന്നതിലടക്കം ഗണ്യമായ പങ്കു വഹിക്കാൻ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷന് കഴിഞ്ഞ കാലങ്ങളിൽ സാധിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് അധിനിവേശ ഭരണത്തിൽ പഞ്ചാബിൽ നടന്ന ജാലിയൻ വാലഭാഗ് കൂട്ടകുരുതിയിൽ, ബ്രിട്ടീഷ് സർക്കാർ നടത്തിയ കൂട്ട നരഹത്യയിൽ, ബ്രിട്ടീഷ്‌ ഗവണ്മെന്റ് പാർലമെന്റിൽ മാപ്പ് പറയണമെന്നു അഭ്യർത്ഥിച്ചു യുകെയിൽ ഉടനീളം വമ്പൻ പൊതു ജന ക്യാമ്പയിൻ നടത്താൻ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷന് കഴിഞ്ഞതും ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷന്റെ പ്രവർത്തന നേട്ടങ്ങളിൽ ഒന്നാണ്. ഈ ക്യാമ്പയിൻ ബ്രിട്ടീഷ് ജനങ്ങളെ അടക്കം, ഇന്ത്യൻ സ്വാതന്ത്ര്യത്തിനുമുൻപ് ബ്രിട്ടീഷ് സർക്കാർ ജാലിയൻ വാലാഭാഗിൽ നടത്തിയ നരഹത്യ തെറ്റായിരുന്നുവെന്നു ചിന്തിപ്പിക്കാനും പ്രതികരിപ്പിക്കാനും സാധിപ്പിച്ചു.

യു കെയിലെ ഇടതുപക്ഷത്തിന്റെ ശബ്ദമായ “മോർണിംഗ് സ്റ്റാർ “പത്രത്തിന്റെ സംഘാടനത്തിലും പ്രവർത്തനങ്ങളിലും പ്രചരണങ്ങളിലും സംഘടന നല്ല പങ്കു വഹിക്കുന്നു.
കഴിഞ്ഞ വ്യാഴാഴ്ച ചേർന്ന സംഘടനയുടെ സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി ആണ് കഴിഞ്ഞ എട്ടു വർഷമായി ജനറൽ സെക്രട്ടറി ആയി പ്രവർത്തിച്ചിരുന്ന ജോഗീന്തർ ബൈൻസ് സ്ഥാനം ഒഴിഞ്ഞ ഒഴിവിലേക്ക് ലിയോസ്‌ പോളിനെ ദേശീയ ജനറൽ സെക്രട്ടറി ആയി തെരെഞ്ഞെടുത്തതു.
യോഗത്തിൽ സംഘടന ദേശീയ പ്രസിഡന്റ്‌ ദയാൽ ബാഗ്രി, ദേശീയ വൈസ് പ്രസിഡന്റ്‌ ഹർസേവ് ബൈൻസ് മറ്റു കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Share this news

Leave a Reply

%d bloggers like this: