അയര്‍ലണ്ടിലെ എല്ലാ വീട്ടുകാര്‍ക്കും 2022-ലെ ആദ്യ കറന്റ് ബില്ലില്‍ 100 യൂറോ ഇളവ് നല്‍കുമെന്ന് സര്‍ക്കാര്‍. രാജ്യത്തെ ഊര്‍ജ്ജവില വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അതിന് ആശ്വാസം പകരുന്ന നീക്കവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടാകുമെന്നാണ് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.
വീട്ടുകാരുടെ വരുമാനമോ, ജോലിയോ പദ്ധതിയില്‍ മാനദണ്ഡമാകില്ലെന്നും, എല്ലാവര്‍ക്കും ഒരുപോലെ ഇളവ് നല്‍കാനാണ് തീരുമാനമെന്നുമാണ് വിവരം. അതേസമയം കടകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കൊന്നും ഈ ഇളവ് ലഭിക്കില്ല. ഏകദേശം 20 ലക്ഷം വീട്ടുകാര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.
പദ്ധതിക്കായി ഏകദേശം 200 മില്യണ്‍ യൂറോയോളം സര്‍ക്കാര്‍ ചെലവഴിക്കേണ്ടിവരുമെന്നാണ് കണക്ക്. നിലവിലെ സ്രോതസ്സുകളില്‍ നിന്ന് തന്നെയാകും ഇതിനായി പണം കണ്ടെത്തുക. ഊര്‍ജ്ജമന്ത്രി ഈമണ്‍ റയാന്റെ വകുപ്പിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.
രാജ്യത്തെ പണപ്പെരുപ്പം 20 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്ന കഴിഞ്ഞ ദിവസത്തെ Central Statistics Office (CSO) റിപ്പോര്‍ട്ട് ുറത്തുവന്ന പശ്ചാത്തലത്തിലാണ് പദ്ധതിയെന്നതും ശ്രദ്ധേയം. അതേസമയം നിലവിലെ വിലക്കയറ്റത്തിന് പുകമറ സൃഷ്ടിക്കാനുള്ള സര്‍ക്കാരിന്റെ ണ്‍കെട്ട് വിദ്യയാണിതെന്ന് വിമര്‍ശനമുരാനുള്ള സാധ്യതയും വിദഗ്ദ്ധര്‍ പങ്കുവയ്ക്കുന്നു.