താണ്ഡവത്തിന് ശേഷം കലിയടക്കി ബാര; സ്‌കൂളുകൾ തുറക്കും; ആയിരക്കണക്കിന് വീടുകൾ ഇന്നും ഇരുട്ടിൽ

ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ താണ്ഡവത്തിന് ശേഷം കലിയടക്കി ബാര കൊടുങ്കാറ്റ്. ഇതോടെ സ്‌കൂളുക്കം ഇന്ന് സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം ലൈന്‍ കമ്പികളില്‍ മരങ്ങള്‍ വീണത് പോലുള്ള പ്രശ്‌നങ്ങള്‍ കാരണം വൈദ്യുതി ബന്ധം നഷ്ടമായ ആയിരക്കണക്കിന് വീടുകള്‍ ഇപ്പോഴും ഇരുട്ടിലാണ്.

ബുധനാഴ്ച ഉച്ചവരെ കൊടുങ്കാറ്റും മഴയും തുടര്‍ന്നെങ്കിലും, ഉച്ചയ്ക്ക് ശേഷം സ്ഥിതി പൊതുവെ ശാന്തമായിരുന്നു. തീരദേശ കൗണ്ടികളില്‍ കാറ്റ് വീശല്‍ തുടര്‍ന്നു. തീരങ്ങളില്‍ വലിയ തിരകളുയരാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

രാജ്യത്ത് പലയിടത്തും റോഡുകളിലും മറ്റും മരങ്ങളും, വിവിധ സാധനങ്ങളുടെ അവശിഷ്ടങ്ങളും വീണുകിടക്കുകയാണ്. ഇവ നീക്കം ചെയ്യുന്ന നടപടികള്‍ പൂര്‍ത്തിയായി വരുന്നതേയുള്ളൂ. ഈ സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്താന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

ഡബ്ലിനിലെ നഗരാതിര്‍ത്തിയിലുള്ള തിരക്കേറിയ ടൗണില്‍ മരം കടപുഴകി വീണതായി Dún Laoghaire-Rathdown County Council അറിയിച്ചു.

നിലവില്‍ 30,000 വീടുകള്‍ ഇരുട്ടിലാണെന്ന് ESB-യും വ്യക്തമാക്കി. ഇതില്‍ ചിലയിടങ്ങളില്‍ വ്യാഴാഴ്ചയോടെ മാത്രമേ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ സാധിക്കൂവെന്ന് ESB വക്താവ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: