യൂറോ കറന്‍സികളുടെ ഡിസൈനില്‍ മാറ്റം വരുത്താന്‍ ആലോചനകള്‍ നടത്തുന്നതായി European Central Bank (ECB). പുതിയ ഡിസൈനിന്റെ ആദ്യ രൂപം 2024-ഓടെ പുറത്തുവിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.
2002 മുതലാണ് യൂറോ കറന്‍സികള്‍ ഉപയോഗത്തിലായത്. 1999 മുതലുള്ള മൂന്ന് വര്‍ഷം യൂറോ കറന്‍സിയായി നേരിട്ട് ഉപയോഗിക്കാന്‍ സാധിക്കില്ലായിരുന്നു. അക്കൗണ്ടിങ്, ഇലക്ട്രോണിക് ട്രാന്സാക്ഷന് പോലുള്ള ഇടപാടുകളാണ് നടത്തിവന്നത്.
19 അംഗരാജ്യങ്ങളിലാണ് ഈ കറന്‍സികള്‍ ഉപയോഗിക്കുന്നത്. ഏതെങ്കിലും അംഗരാജ്യത്തിന് മാത്രമായി പ്രാധാന്യം നല്‍കാത്ത തരത്തില്‍ വിവിധ സ്മാരകങ്ങളും മറ്റും ഉള്‍പ്പെുത്തിയാണ് കറന്‍സികള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നതും.
യൂറോപ്പിലെ എല്ലാ പ്രായക്കാര്‍ക്കും കൂടുതല്‍ മാനസികമായി അടുപ്പം തോന്നുന്ന തരത്തില്‍ കറന്‍സിയുടെ ഡിസൈന്‍ നവീകരിക്കാന്‍ സമയമായിരിക്കുന്നു എന്നാണ് ഇതുമായി ബന്ധപ്പെട്ട് ECB president Christine Lagarde പറയുന്നത്. പുതിയ ഡിസൈന്‍ സംബന്ധിച്ച് യൂറോപ്പിലുടനീളമുള്ള ആളുകളുടെ അഭിപ്രായമാരായുമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഒരു theme advisory group-നെ ഇതിനായി രൂപീകരിക്കും. ഓരോ രാജ്യത്തെയും ഒരു പ്രതിനിധി ഗ്രൂപ്പിലുണ്ടാകും. ശേഷം ഡിസൈന്‍ സംബന്ധിച്ച് ബാങ്കിന്റെ ഗവേണിങ് കൗണ്‍സില്‍ അന്തിമതീരുമാനമെടുക്കും. എപ്പോഴാണ് പുതിയ ഡിസൈനോടെ നോട്ടുകള്‍ പുറത്തിറക്കേണ്ടതെന്നും കൗണ്‍സിലായിരിക്കും തീരുമാനിക്കുക.