ഡബ്ലിന്‍, വിക്ക്ലോ എന്നിവിടങ്ങളിലെ 17,000-ലേറെ വീടുകളില്‍ മുന്നറിയിപ്പിന്റെ ഭാഗമായി boil water notice നല്കി. നോര്‍ത്ത് വിക്ക്ലോയിലെ 12,944 വീടുകള്‍, ഡബ്ലിനിലെ Dun Laoghaire Rathdown-ലെ 4,553 വീടുകള്‍ എന്നിവിടങ്ങളിലാണ് പൈപ്പ് വെള്ളം തിളപ്പിച്ചാറ്റിയ ശേഷം ഉപയോഗിക്കാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
Vartry Treatment Plant-ല്‍ വച്ച് ശുദ്ധീകരിക്കപ്പെട്ട വെള്ളം മുഴുവനായും അണുനാശനം നടത്താന്‍ സാധിച്ചില്ലെന്നും, ഏതാനും ദിവസത്തേയ്ക്ക് ഈ വെള്ളം തിളപ്പിച്ച് ആറിയ ശേഷം മാത്രം ഉപയോഗിക്കാനുമാണ് മുന്നറിയിപ്പ്. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും Irish Water അറിയിച്ചു.
കുടിക്കാനും, പാചകത്തിനും, പല്ലു തേയ്ക്കുക പോലുള്ള കാര്യങ്ങള്‍ക്കുമെല്ലാം തിളപ്പിച്ചാറ്റിയ ശേഷം മാത്രമേ ഈ വെള്ളം ഉപയോഗിക്കാവൂ. ഐസ് ഉണ്ടാക്കുകയാണെങ്കിലും തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുക.
ടോയ്ലറ്റ്, കുളിമുറി എന്നിവിടങ്ങളില്‍ ഈ വെള്ളം തിളപ്പിക്കാതെ ഉപയോഗിക്കാം.
ഇതിനിടെ Longford-ലെ 17,500 വീടുകളില്‍ നല്കിയ boil water notice പിന്‍വലിച്ചിട്ടുണ്ട്.