ഡബ്ലിനിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസ് സര്‍വീസായ ഡബ്ലിന്‍ ബസ് ഡ്രൈവര്‍മാരെ നിയമിക്കുന്നു. നിലവില്‍ B, C, D ലൈസന്‍സ് ഉള്ള ഡ്രൈവര്‍മാരെ പരിശീലനം നല്കി ഡബ്ലിന്‍ ബസ് ഡ്രൈവര്‍മാരായി സ്ഥിരനിയമനം നടത്തുകയാണ് ചെയ്യുക. വര്‍ഷം 42,420 യൂറോ വരെ ശമ്പളവും ഡബ്ലിന്‍ ബസ് അധികൃതര്‍ വാഗ്ദാനം ചെയ്യുന്നു.
അപേക്ഷ നല്കിയ ശേഷം ഓണ്‍ലൈന്‍ അസസ്മെന്റ്, ഡ്രൈവിങ് പരിശോധന, വൈദ്യ പരിശോധന, റഫറന്‍സ്, അപേക്ഷ പുനഃപരിശോധന എന്നിവയ്ക്ക് ശേഷമാകും നിയമനം. നിയമനം ലഭിച്ചാല്‍ 12 മാസം പ്രൊബേഷന്‍ കാലയളവ് ആയിരിക്കും.
ജോലിക്കാര്‍ക്ക് കമ്പനി വക അല്ലെങ്കില്‍ PRSA പെന്ഷന്, സബ്സിഡിയോടു കൂടിയ മെഡിക്കല്‍ സ്കീം, സൗജന്യ ബസ് യാത്ര, ഇളവുകളോടു കൂടിയ ട്രെയിന്‍ യാത്ര എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളും ലഭിക്കും.
അപേക്ഷയ്ക്കൊപ്പം ലൈസന്‍സ്, CPC കാര്‍ഡ് മുതലായവയുടെ സ്കാന്ഡ് കോപ്പി ചേര്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അല്ലാത്ത അപേക്ഷകള്‍ നിരസിക്കപ്പെടും.
അപേക്ഷിക്കാനുള്ള അവസാന തീയതി: 30 ജൂണ്‍, 2022
കൂടുതല്‍ വിവരങ്ങള്‍ക്കും, അപേക്ഷ സമര്‍പ്പിക്കാനുമായി സന്ദര്‍ശിക്കുക: https://bit.ly/3xWW8Fq