അയർലണ്ടിലെ നഴ്‌സിങ് മേഖലയിൽ എങ്ങനെ മികച്ച കരിയർ സ്വന്തമാക്കാം? വിശദമായ വെബ്ബിനാർ പരമ്പരയ്ക്ക് ഇന്ന് തുടക്കം

അയര്‍ലണ്ടില്‍ മികച്ച നഴ്‌സിങ് ജോലി എങ്ങനെ നേടാം എന്ന് വിശദമായി പ്രതിപാദിക്കുന്ന Migrant Nurses Ireland-ന്റെ വെബ്ബിനാര്‍ പരമ്പരയ്ക്ക് ഇന്ന് തുടക്കം. അയര്‍ലണ്ടിലേയ്ക്ക് കുടിയേറി നഴ്‌സിങ് മേഖലയില്‍ മികച്ച കരിയര്‍ സ്വന്തമാക്കിയ ഒരുപിടി അനുഭവസ്ഥര്‍ തങ്ങള്‍ കടന്നുവന്ന വഴികളും, സ്വീകരിച്ച മാര്‍ഗ്ഗങ്ങളും വിശദീകരിക്കുന്ന വെബ്ബിനാര്‍, അയര്‍ലണ്ടില്‍ നഴ്‌സിങ് ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് മികച്ച ഗൈഡന്‍സ് ഉറപ്പ് നല്‍കുന്നു. പ്രവാസികൾ എന്ന നിലയിൽ വളരെ പ്രയാസകരമായ സാഹചര്യങ്ങളോട് പൊരുതി ആരോഗ്യമേഖലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച നിരവധിപേർ പരമ്പരയുടെ ഭാഗമാകും.

പരമ്പരയിലെ ആദ്യ വെബ്ബിനാര്‍ ഇന്ന് (ഡിസംബര്‍ 4) വൈകിട്ട് 3 മണി മുതല്‍ 4 മണി വരെ നടക്കും. ഡോ. സുജ സോമനാഥനാണ് ഇന്നത്തെ വെബ്ബിനാര്‍ നയിക്കുന്നത്. UCD School of Nursing-ല്‍ അസിസ്റ്റന്റ് പ്രൊഫസാറായും, ചില്‍ഡ്രണ്‍സ് നഴ്‌സിങ് മേധാവിയായും ജോലി ചെയ്യുകയാണ് പിഎച്ച്ഡി ഹോള്‍ഡര്‍ കൂടിയായ ഡോ. സുജ.

ആദ്യ വെബ്ബിനാറില്‍ രജിസ്റ്റര്‍ ചെയ്യാനായി: https://ucd-ie.zoom.us/…/regi…/WN_2Hwf_6SOSAmwrnXXbp7vGA

രജിസ്ട്രേഷന് ശേഷം വെബ്ബിനാര്‍ സൂം മീറ്റിങ്ങില്‍ പങ്കെടുക്കാന്‍: https://ucd-ie.zoom.us/…/regi…/WN_2Hwf_6SOSAmwrnXXbp7vGA

എങ്ങനെയാണ് ഇവിടെ ഒരു മാസ്റ്റേഴ്സ് ഡിഗ്രി അല്ലെങ്കിൽ പിഎച്ഡി ചെയ്യുന്നത്, വിദ്യാഭ്യാസ, സർവീസ് മേഖലകളിൽ പ്രൊമോഷൻ നേടാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ തുടങ്ങിയ കാര്യങ്ങൾ കൃത്യമായി വെബ്ബിനാറിൽ വിശദീകരിക്കപ്പെടും. പ്രൊഫഷണൽ ഫോറം #mymilestones എന്ന പേരിലാണ് പ്രഭാഷണങ്ങളുടെ ഒരു സീരീസ് സംഘടിപ്പിക്കപ്പെടുന്നത്. നഴ്സുമാർക്ക് ചോദ്യങ്ങൾ ചോദിക്കാനും സംശയങ്ങൾ ദൂരീകരിക്കാനുമുള്ള അവസരം ഉണ്ടാകും.

Share this news

Leave a Reply

%d bloggers like this: