ക്രെഷില്‍ നിന്നും രണ്ട് തവണ അപകടത്തില്‍ പെട്ട് പരിക്ക് പറ്റിയ കുട്ടിക്ക് 56,000 യൂറോ നഷ്ടപരിഹാരം നല്കാന് കോടതി വിധി. ഡബ്ലിനിലെ Howth സ്വദേശിയായ Thormanby Lawns എന്ന ആറ് വയസുകാരനാണ് നഷ്ടരിഹാരം നല്കാന് കോടതി ഉത്തരവിട്ടത്. അപകടങ്ങള്‍ നടന്ന കാലയളവില്‍ വെറും മൂന്ന് വയസ് മാത്രമായിരുന്നു കുട്ടിക്ക് പ്രായം.
ആദ്യത്തെ തവണ 2018 ഒക്ടോബറില്‍ ക്രെഷിലെ സാന്‍ഡ് പിറ്റില്‍ (മണലില്‍ കളിക്കുന്ന ഇടം) വീണ് തലയ്ക്ക് പരിക്ക് പറ്റിയ കുട്ടിക്ക്, മൂന്ന് മാസത്തിന് ശേഷം 2019 ജനുവരിയില്‍ മരം കൊണ്ടുണ്ടാക്കിയ ഫ്ളവര്‍ ബെഡ്ഡില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ് ചുണ്ടിന് പരിക്ക് പറ്റി. ഡബ്ലിനിലെ Sutton-ലുള്ള Little Rainbows creche-ല്‍ വച്ചായിരുന്നു അപകടങ്ങള്‍.
ആദ്യത്തെ അപകടത്തില്‍ ബാധ്യതയുണ്ടെന്ന കാര്യം നിരാകരിച്ചെങ്കിലും, രണ്ടാമത്തെ അപകടം നടന്നത് ശ്രദ്ധക്കുറവ് കൊണ്ടാണെന്ന വാദം കോടതി അംഗീകരിച്ചു. രണ്ടാമത് സംഭവിച്ച അപകടത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടിക്ക് സര്‍ജറി ആവശ്യമായി വന്നിരുന്നു. ശേഷം കുട്ടി പൂര്‍ണ്ണസുഖം പ്രാപിച്ചു.