Coinns-ന്റെ നേതൃത്വത്തില്‍ ന്യൂ ഇയറിന്റെ ഭാഗമായി കോര്‍ക്കിലെ നഴ്‌സുമാര്‍ സംഘടിപ്പിക്കുന്ന വമ്പന്‍ ആഘോപരിപാടി ഡിസംബര്‍ 30-ന്. കോര്‍ക്കിലെ Tougher-ലുള്ള Neenan Park-ലാണ് പരിപാടി.
പാര്‍ക്കിലെ Finbar National Hurling and Football Club ഇന്‍ഡോര്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് 3 മണിയോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമാകും.
പരിപാടിയില്‍ ക്രിസ്മസ് കരോള്‍, കേക്ക് ഉണ്ടാക്കല്‍, വൈന്‍ നിര്‍മ്മാണം, Crib നിര്‍മ്മാണം, ഹൗസ് ലൈറ്റിങ് എന്നീ മത്സരങ്ങള്‍ നടത്തപ്പെടും.
ഇവയ്ക്ക് പുറമെ കലാപരിപാടികള്‍, ലൈവ് ഗെയിംസ്, വേവ്‌സ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്, രുചികരമായ ഭക്ഷണം എന്നിവയും പരിപാടിയുടെ ആകര്‍ഷണങ്ങളാണ്.
പരിപാടിയിലും, മത്സരങ്ങളിലും പങ്കെടുക്കാന്‍ ആഗ്രഹമുള്ളവര്‍ +353 87 425 0943 എന്ന നമ്പറില്‍ ബന്ധപ്പെടാം.
