അയർലണ്ടിലെ കുട്ടികളുടെ അവകാശങ്ങൾ ഭാഗം 2: കുട്ടികളും വാഹനങ്ങളും

അയര്‍ലണ്ടിലെ നിയമപ്രകാരം കുട്ടികള്‍ക്കുള്ള അവകാശങ്ങള്‍, നിയന്ത്രണങ്ങള്‍ എന്നിവ സംബന്ധിച്ച ലേഖന പരമ്പര തുടരുന്നു. രണ്ടാം ഭാഗത്തില്‍ കുട്ടികളും വാഹനങ്ങളും.

കുട്ടികളും വാഹനങ്ങളും

അയര്‍ലണ്ടില്‍ ഏതാനും വാഹനങ്ങള്‍ 18 വയസ് തികയുന്നതിന് മുമ്പ് തന്നെ കുട്ടികള്‍ക്ക് ഓടിക്കാവുന്നതാണ്. അതേസമയം ഇതിന് ലേണര്‍ പെര്‍മിറ്റ് അല്ലെങ്കില്‍ ഡ്രൈവിങ് ലൈസന്‍സ് നിര്‍ബന്ധമാണ്. അവയുടെ പട്ടിക ചുവടെ:

  • AM – മോപ്പഡുകള്‍, ട്രൈസിക്കിളുകള്‍, ലൈറ്റ് ക്വാഡ്രിസിക്കിളുകള്‍. ഓടിക്കാവുന്ന പരമാവധി വേഗം മണിക്കൂറില്‍ 45 കി.മീ വരെ. ഓടിക്കാവുന്ന കുറഞ്ഞ പ്രായം 16 വയസ്.
  • A1 – 11kW അല്ലെങ്കില്‍ 125 സിസിയില്‍ കുറവ് ആയ മോട്ടോര്‍സൈക്കിളുകള്‍. ഇവയുടെ പരമാവധി power/weight ratio 0.1kW/kg ആയിരിക്കണം. മോട്ടോര്‍ ട്രൈസിക്കിളുകളാണെങ്കില്‍ 15kW അല്ലെങ്കില്‍ അതില്‍ കുറവ് പവര്‍. ഓടിക്കാവുന്ന കുറഞ്ഞ പ്രായം 16.
  • B – 8 പേര്‍ക്ക് വരെ ഇരിക്കാവുന്നതും, പരമാവധി ഭാരം 3,500 കിലോഗ്രാമും ആയ വാഹനങ്ങള്‍ (കാറുകളില്‍ കെട്ടിക്കൊണ്ടുപോകുന്ന ട്രെയിലര്‍ ആണെങ്കില്‍, സാധനങ്ങള്‍ നിറച്ച ശേഷമുള്ള ട്രെയിലറിന്റെ പരമാവധി ഭാരം 750 കിലോഗ്രാം). ഓടിക്കാവുന്ന കുറഞ്ഞ പ്രായം 17 വയസ്.
  • W – ജോലിക്കായി ഉപയോഗിക്കാവുന്ന വാഹനങ്ങള്‍. ഉദാ: ലാന്‍ഡ് ട്രാക്ടര്‍, ജെസിബി. ഓടിക്കാവുന്ന കുറഞ്ഞ പ്രായം 16 വയസ്.

ലേണര്‍ പെര്‍മിറ്റ്

ആദ്യമായി ലേണര്‍ പെര്‍മിറ്റിന് അപേക്ഷിക്കും മുമ്പ് ഡ്രൈവര്‍ തിയറി ടെസ്റ്റ് പാസായിരിക്കണം. തിയറി ടെസ്റ്റില്‍ ഏത് പ്രായത്തില്‍ വേണമെങ്കിലും പങ്കെടുക്കാവുന്നതാണ്. ടെസ്റ്റ് പാസായാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ലേണര്‍ പെര്‍മിറ്റിന് അപേക്ഷിച്ചിരിക്കണം. അല്ലാത്തപക്ഷം ടെസ്റ്റ് സര്‍ട്ടിഫിക്കറ്റിന് സാധുതയില്ലാതാകും.

ലേണര്‍ പെര്‍മിറ്റിന് അപേക്ഷിക്കാനായി Public Services Card (PSC), verified MyGovID account എന്നിവ ആവശ്യമാണ്. ഓണ്‍ലൈനായോ (https://www.ndls.ie/learner-driver/my-first-learner-permit.html) അടുത്തുള്ള NDLS സെന്റര്‍ സന്ദര്‍ശിച്ചോ അപേക്ഷ നല്‍കാം.

ബോട്ടിങ്

12 വയസിന് താഴെയുള്ള കുട്ടികള്‍ 3.7kW (5hp)-ല്‍ അധികം പവര്‍ ഉള്ള ഒരുതരത്തിലുള്ള ബോട്ടുകളും ഉപയോഗിക്കാന്‍ പാടില്ല.

Jet Ski പോലുളള പേഴ്‌സണല്‍ വാട്ടര്‍ ക്രാഫ്റ്റുകള്‍ ഉപയോഗിക്കാന്‍ കുറഞ്ഞത് 16 വയസ് തികഞ്ഞിരിക്കണം. 16 വയസ് തികഞ്ഞാല്‍ മാത്രമേ 17 knots അല്ലെങ്കില്‍ അതിലധികമുള്ള powerboat/motorboat എന്നിവ ഉപയോഗിക്കാന്‍ അനുമതിയുള്ളൂ.

ഭാഗം 1 വായിക്കാം: അയർലണ്ടിൽ കുട്ടികൾക്ക് ചെയ്യാവുന്ന ജോലികൾ എന്തൊക്കെ? നിർബന്ധിത വിദ്യാഭ്യാസം എന്നാൽ എന്ത്? https://www.rosemalayalam.com/20211127074524/111964/

ഭാഗം 3 നാളെ: കുട്ടികളും വിദേശയാത്രയും, കുട്ടികളും ലഹരിവസ്തുക്കളും

Share this news

Leave a Reply

%d bloggers like this: