അയർലണ്ടിൽ കുട്ടികൾക്ക് ചെയ്യാവുന്ന ജോലികൾ എന്തൊക്കെ? നിർബന്ധിത വിദ്യാഭ്യാസം എന്നാൽ എന്ത്?

ലോകമെമ്പാടുമെന്ന പോലെ അയര്‍ലണ്ടിലും കുട്ടികള്‍ക്ക് ചെയ്യാവുന്ന ജോലികളുടെ കാര്യത്തിലും, പ്രായത്തിലും നിയന്ത്രണങ്ങളുണ്ട്. കുട്ടികളുടെ സംരക്ഷണത്തിനും, അവകാശത്തനുമായി Child Care Act 1991, the Children Act 2001 എന്നിങ്ങനെയുള്ള നിയമങ്ങളും നിലവിലുണ്ട്. United Nations Convention on the Rights of the Child പ്രകാരം 18 വയസിന് താഴെ പ്രായമുള്ള എല്ലാവരും കുട്ടികള്‍ എന്ന പരിധിയില്‍ പെടും. ഇതാണ് അയര്‍ലണ്ടും പിന്തുടരുന്നത്. അയര്‍ലണ്ടില്‍ വിദ്യാഭ്യാസം, ജോലിക്കാര്യം എന്നിവ സംബന്ധിച്ച് കുട്ടികള്‍ക്കുള്ള വിവിധ അവകാശങ്ങള്‍, നിയന്ത്രണങ്ങള്‍, നിയമസംരക്ഷണങ്ങള്‍ എന്നിവയെപ്പറ്റി വിശദമായി അറിയാം.

വിദ്യാഭ്യാസം

പ്രൈമറി, സെക്കന്‍ഡറി, തേര്‍ഡ് ലെവല്‍ എന്നിവയും, ഉന്നതവിദ്യാഭ്യാസവുമായാണ് അയര്‍ലണ്ടിലെ വിദ്യാഭ്യാസ മേഖലയെ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

4 വയസ് മുതല്‍ രാജ്യത്തെ കുട്ടികള്‍ക്ക് പ്രൈമറി സ്‌കൂളുകള്‍ തൊട്ട് വിദ്യാഭ്യാസം നേടാം. സെക്കന്‍ഡറി ലെവല്‍ വിദ്യാഭ്യാസത്തിനായി ആ വിദ്യാഭ്യാസ വര്‍ഷം ജനുവരി 1-ന് 12 വയസ് തികഞ്ഞിരിക്കണം.

ഇതിന് പുറമെ 2 വയസും 8 മാസവും തികഞ്ഞ എല്ലാ കുട്ടികളെയും പ്രീസ്‌കൂള്‍ സംവിധാനമായ Early Childhood Care and Education Scheme സെന്ററുകളില്‍ വിടാവുന്നതാണ്.

6 മുതല്‍ 16 വരെ പ്രായക്കാരായ എല്ലാ കുട്ടികളും സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കുക നിയമപ്രകാരം നിര്‍ബന്ധമുള്ള കാര്യമാണ്. 16 വയസ് അല്ലെങ്കില്‍ സെക്കന്‍ഡ് ലെവല്‍ വിദ്യാഭ്യാസം 3 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കണം. സ്‌കൂളുകളില്‍ നേരിട്ട് പോയില്ലെങ്കില്‍ പോലും വിദ്യാഭ്യാസം ലഭിക്കുന്നു എന്ന് ഉറപ്പാക്കിയിരിക്കണം.

കുട്ടികള്‍ കൃത്യമായി ക്ലാസുകളിലെത്തി പഠിക്കുന്നു എന്ന് ഉറപ്പാക്കാനുള്ള ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സിയാണ് Tusla. 16, 17 വയസായ വിദ്യാര്‍ത്ഥികള്‍ പഠനശേഷം ജോലിക്ക് ശ്രമിക്കുന്നുണ്ടോ, തുടര്‍പഠനം നടത്തുന്നുണ്ടോ എന്നിവയും Tusla നിരീക്ഷിക്കും. കുട്ടികളെ സ്‌കൂളില്‍ വിടാതിരുന്നാല്‍ രക്ഷിതാക്കള്‍ക്ക് School Attendance Notice warning നല്‍കാനും, നിയമനടപടിക്ക് നിര്‍ദ്ദേശിക്കാനും Tusla-യ്ക്ക് അധികാരമുണ്ട്. കുട്ടികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയാലും Tusla-യ്ക്ക് ഇടപെടാം.

കുട്ടികളുടെ ജോലി

Protection of Young Persons (Employment) Act 1996 പ്രകാരം അയര്‍ലണ്ടില്‍ 16 വയസിന് താഴെയുള്ളവരെ മുഴുവന്‍ സമയം ജോലിയില്‍ നിയമിക്കാന്‍ പാടില്ല. 14 വയസിന് താഴെ പ്രായമുള്ള കുട്ടികളെ ഒരു ജോലിയിലും നിയമിക്കാന്‍ സാധ്യമല്ല.

14, 15 പ്രായക്കാര്‍ക്ക് ചെയ്യാവുന്ന ജോലികള്‍ ഇവയാണ്:

  • സ്‌കൂള്‍ അവധിക്കാലത്ത് ലളിതമായ ജോലികള്‍ ചെയ്യാം. പക്ഷേ ഈ കാലയളവില്‍ കുറഞ്ഞത് 21 ദിവസം അവധി ലഭിച്ചിരിക്കണം.
  • അംഗീകൃത ജോലിപരിചയം, വിദ്യാഭ്യാസ പദ്ധതി എന്നിവയുടെ ഭാഗമായി ആരോഗ്യസംബന്ധമായി സുരക്ഷിതമായ ജോലികള്‍ ചെയ്യാം. എന്നാല്‍ ഇവ കുട്ടികളുടെ വികാസത്തെ ബാധിക്കുന്ന ജോലിയാകരുത്.
  • Minister for Enterprise, Trade and Innovation ലൈസന്‍സ് ലഭിച്ച ശേഷം സിനിമ, സാംസ്‌കാരിക പരിപാടികള്‍, പരസ്യങ്ങള്‍, സ്‌പോര്‍ട്‌സ് പരിപാടികള്‍ എന്നിവയില്‍ കുട്ടികളെ പങ്കെടുപ്പിക്കാം.

15 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ പഠന കാലത്ത് ആഴ്ചയില്‍ 8 മണിക്കൂര്‍ വരെ ജോലി ചെയ്യാം. അവധിക്കാലത്ത് പരമാവധി 35 മണിക്കൂര്‍ വരെ (അംഗീകൃതജോലി പരിചയം ഉള്ളവരാണെങ്കില്‍ 40 മണിക്കൂര്‍ വരെ).

16, 17 പ്രായക്കാര്‍ക്ക് ആഴ്ചയില്‍ പരമാവധി 40 മണിക്കൂര്‍ വരെ ജോലി ചെയ്യാം. ഒരു ദിവസം പരമാവധി 8 മണിക്കൂര്‍ വരെയും.

വേതനം

National Minimum Wage Act 2000 അനുസരിച്ച് 2021 ജനുവരി 1 മുതല്‍ കുറഞ്ഞ വേതനം മണിക്കൂറിന് 10.20 യൂറോ ആണ്. അതേസമയം പ്രായം അനുസരിച്ച് ഇത് വ്യത്യാസപ്പെട്ടിരിക്കുന്നു.

18 വയസിന് താഴെ പ്രായമുള്ള ഒരാള്‍ക്ക് മണിക്കൂറില്‍ കുറഞ്ഞ വേതനം 7.14 യൂറോ ആണ്. അതായത് ദേശീയ വേതനത്തിന്റെ 70%. 18 വയസ് പ്രായമുള്ളവര്‍ക്ക് ഇത് 80%, 19 വയസുകാര്‍ക്ക് 90% എന്നിങ്ങനെയും.

എന്നാല്‍ ഇതിലധികം വേതനം നല്‍കാന്‍ തൊഴില്‍ ദാതാവിന് അനുമതിയുണ്ട്. ഇത് രേഖാമൂലം എഴുതി കരാര്‍ തയ്യാറാക്കിയിരിക്കണം.

അപ്രന്റിസ്ഷിപ്പുകളും മറ്റ് ജോലികളും

  • അയര്‍ലണ്ടില്‍ വിവിധ ജോലികളും അവ ചെയ്യാനുള്ള കുറഞ്ഞ പ്രായവും താഴെ പറയും പ്രകാരമാണ്:
  • SOLAS അപ്രന്റിസ്- 16 വയസ്
  • Army, Air Corps അപ്രന്റിസ്- 18 വയസ്
  • Army, Air Corps, National Service എന്നിവയില്‍ ചേരാന്‍- 18 വയസ്
  • ഗാര്‍ഡയില്‍ ചേരാന്‍- 18 വയസ്

കുട്ടികളെ പലിപാലിക്കല്‍

കുട്ടികളെ പരിപാലിക്കാനുള്ള ജോലിക്ക് കുറഞ്ഞ പ്രായപരിധിയില്ല. അതേസമയം ആ വ്യക്തിക്ക് കുട്ടിയെ പരിപാലിക്കാനുള്ള ശേഷിയും, പക്വതയുമുണ്ടോ എന്ന് രക്ഷിതാവ് ഉറപ്പുവരുത്തണം.

തൊഴിലില്ലായ്മാ വേതനം

ജോലി ചെയ്യുകയാണെങ്കില്‍ 16 വയസ് മുതല്‍ കുട്ടികള്‍ social insurance contributions അടയ്‌ക്കേണ്ടതുണ്ട്. അതേസമയം Jobseeker’s Benefit, Jobseeker’s Allowance തുടങ്ങിയ തൊഴിലില്ലായ്മാ വേതനങ്ങള്‍ ലഭിക്കാനായി 18 വയസ് പൂര്‍ത്തിയായാല്‍ മാത്രമേ അപേക്ഷ നല്‍കാന്‍ സാധിക്കൂ.

ടാക്‌സ്


Universal Social Charge അല്ലെങ്കില്‍ ടാക്‌സ് എന്നിവ എല്ലാവരും അടയ്‌ക്കേണ്ടതാണ്. ഇതിന് കുറഞ്ഞ പ്രായപരിധിയില്ല.

Share this news

Leave a Reply

%d bloggers like this: