കൗണ്ടി ഒഫാലിയിലെ Ferbane-ല്‍ മാരകായുധങ്ങളുമായി മോഷണം നടത്തിയ മൂന്ന് പേര് ഗാര്‍ഡയുടെ പിടിയില്‍. തിങ്കളാഴ്ച രാവിലെ 6.40-ഓടെയാണ് പ്രദേശത്തെ കടയില്‍ ആയുധങ്ങളുമായെത്തിയ മൂന്നംഗസംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തി സിഗരറ്റ്, മദ്യം, പണം എന്നിവ മോഷ്ടിച്ചത്. ഈ സമയം രണ്ട് വനിതാ ജീവനക്കാരാണ് സ്ഥാപനത്തിലുണ്ടായിരുന്നത്.
ഒരു കറുത്ത നിറമുള്ള വാഹനത്തില്‍ സംഘം രക്ഷപ്പെടുകയും ചെയ്തു.
തുടര്‍ന്ന് ഗാര്‍ഡ നടത്തിയ പരിശോധനയില്‍ 19, 20, 26 പ്രായക്കാരായ മൂന്ന് പുരുഷന്മാരെ ഗോള്‍വേയില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. Criminal Justice Act, 2007 സെക്ഷന്‍ 50 പ്രകാരം കുറ്റം ചുമത്തപ്പെട്ട ഇവരെ വിവിധ സ്റ്റേഷനുകളിലായി ചോദ്യം ചെയ്തുവരികയാണെന്ന് ഗാര്‍ഡ അറിയിച്ചു.