ഗതാഗത, പരിസ്ഥിതി വകുപ്പ് മന്ത്രി ഈമൺ റയാന് രണ്ടാം ടെസ്റ്റിൽ കോവിഡ് നെഗറ്റീവ്. നേരത്തെ ലോക പരിസ്ഥിതി സമ്മേളനത്തിൽ പങ്കെടുക്കാനായി ഗ്ളാസ്ഗോയിലേക്ക് പോകുന്നതിനു മുമ്പായി നടത്തിയ ആദ്യ പിസിആർ ടെസ്റ്റിൽ മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതായി വാർത്തയുണ്ടായിരുന്നു. ഇതോടെ അദ്ദേഹം യാത്ര റദ്ദാക്കി.
എന്നാൽ രണ്ടാമത് ഒരു ടെസ്റ്റ് കൂടി നിർദ്ദേശിക്കുകയും അതിൽ നെഗറ്റീവ് ഫലം ലഭിക്കുകയും ചെയ്തതായി അദ്ദേഹത്തിന്റെ വകുപ്പ് അറിയിച്ചു. ഇതോടെ ഈയാഴ്ച തന്നെ റയാൻ COP26 climate conference
നായി ഗ്ളാസ്ഗോയിലേക്ക് പോകും.
നേരത്തെ ടെസ്റ്റ് പോസിറ്റീവ് ആയതിനാൽ അദ്ദേഹം സെൽഫ് ഐസൊലേഷനിൽ ആണെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. പ്രധാനമന്ത്രി, ഉപപ്രധാനമന്ത്രി, സർക്കാർ സെക്രട്ടറി എന്നിവരുമായും റയാന് സമ്പർക്കം ഉണ്ടായിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് സ്കോട്ലൻഡിലെ ഗ്ളാസ്ഗോയിൽ ആഗോള പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള യു.എൻ കോൺഫറൻസ് ആരംഭിച്ചത്.
ഇതിനിടെ അയർലണ്ടിൽ 3,685 പേർക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.