കോർക്കിൽ കാറപകടത്തിൽ പെട്ട സ്ത്രീക്ക് ഓർമ്മ നഷ്ടമായ കേസ് 14.75 മില്യൺ യൂറോയ്ക്ക് ഒത്തുതീർന്നു

കോര്‍ക്കില്‍ ട്രാക്ടര്‍, ട്രെയിലര്‍ എന്നിവയുമായി കൂട്ടിയിടിച്ച കാറിലെ യാത്രികയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയ സംഭവത്തില്‍ കേസ് 14.75 മില്യണ്‍ യൂറോയ്ക്ക് ഒത്തുതീര്‍പ്പായി. ഹൈക്കോടതിയില്‍ വച്ചാണ് നഷ്ടപരിഹാരത്തുക നല്‍കി കേസ് ഒത്തുതീര്‍പ്പിലെത്തിയതായി ഇരു കക്ഷികളും അറിയിച്ചത്.

2011 ഒക്ടോബര്‍ 4-നായിരുന്നു Olivia Redmond O’Callaghan എന്ന മൂന്ന് കുട്ടികളുടെ മാതാവ് സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. ഇവരുടെ ഭര്‍ത്താവായ Redmond O’Callaghan ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. അപകടത്തില്‍ ഭര്‍ത്താവ് മരണപ്പെട്ടിരുന്നു.

അപകടസമയത്ത് 28 വയസായിരുന്നു Olivia-യുടെ പ്രായം. ഈ സമയം ഇവര്‍ മൂന്നാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവര്‍ക്ക് നിലവില്‍ 24 മണിക്കൂറും പരസഹായം ആവശ്യമാണ്.

അപകടശേഷം ഓര്‍മ്മശക്തി നഷ്ടമായ Olivia-യ്ക്ക് മക്കളെയോ, ഭര്‍ത്താവിന്റെ ഫോട്ടോയോ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. ഇപ്പോഴും അതേ അവസ്ഥയില്‍ തുടരുകയാണിവര്‍.

Motor Insurers Bureau of Ireland (MIBI), Cork County Council എന്നിവരെ പ്രതികളാക്കിയായിരുന്നു കേസ് നല്‍കിയിരുന്നത്. അപകടകരമായ രീതിയില്‍ റോഡ് നിര്‍മ്മാണം നടത്തിയതിനാണ് കേസില്‍ കൗണ്ടി കൗണ്‍സിലിനെ പ്രതി ചേര്‍ത്തത്. അപകടരമായ വളവുകളാണ് റോഡിന് ഉണ്ടായിരുന്നതെന്നും കേസില്‍ ആരോപിക്കുന്നു. ശരിയായ കാഴ്ച ലഭിക്കാത്ത തരത്തില്‍ റോഡ് സൈഡില്‍ ധാരാളം ചെടികള്‍ വളര്‍ത്തിയതായും പരാതിയില്‍ ആരോപിച്ചു. കടുത്ത വളവിനെപ്പറ്റി ആവശ്യമായ റോഡ് സിഗ്നലും വച്ചിരുന്നില്ല.

കാറിന് ഇന്‍ഷുറന്‍സ് ഇല്ലാത്ത കാര്യം Olivia-യ്ക്ക് അറിയില്ലായിരുന്നു എന്നതിനാണ് ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ പരാതി നല്‍കിയത്. ഇന്‍ഷുറന്‍സ് തീര്‍ന്ന കാര്യം കമ്പനി അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതായും ആരോപിച്ചു.

Olivia-യുടെ രണ്ടാനച്ഛനാണ് കേസ് നടത്തിയത്. ഇവരുടെ മക്കളെ പരിപാലിക്കുന്നതും Olivia-യുടെ അമ്മയും, രണ്ടാനച്ഛനും ചേര്‍ന്നാണ്. Olivia-യ്ക്ക് സംഭവിച്ച അപകടം ദാരുണമാണെന്ന് വിലയിരുത്തിയ കോടതി, അവരുടെ മക്കളെയും, Olivia-യെയും പരിപാലിക്കുന്ന അമ്മയെയും, രണ്ടാനച്ഛനെയും അഭിനന്ദിച്ചു.

Share this news

Leave a Reply

%d bloggers like this: