ഹാലോവീന്‍ രാത്രിയില്‍ ഡബ്ലിനിലെ പാര്‍ക്കില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ അന്വേഷണമാരംഭിച്ച് ഗാര്‍ഡ. ഞായറാഴ്ച രാത്രിയാണ് Donaghmede Park-ല്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. തൊട്ടടുത്ത് ദിവസം ഗാര്‍ഡയ്ക്ക് പരാതി ലഭിച്ചു.
ഫോറന്‍സിക് പരിശോധനകള്‍ നടത്തുന്നതിന്റെ ഭാഗമായി പാര്‍ക്കിലെ പ്രദേശം ഗാര്‍ഡ സീല്‍ ചെയ്തിരിക്കുകയാണ്.
സംഭവത്തില്‍ ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും, അന്വേഷണം നടക്കുകയാണെന്നും ഗാര്‍ഡ അറിയിച്ചു.