ഡബ്ലിന്‍: നാട്ടിലെ ഒരു നിര്‍ധന കുടുംബത്തിന് ഭവനം നിര്‍മ്മിക്കുവാന്‍ ലൂക്കന്‍ ക്ലബ് ആവിഷ്‌കരിച്ച സമ്മാന കൂപ്പണ്‍ പദ്ധതിക്ക് തുടക്കമായി. ഒന്നാം സമ്മാനം സ്‌പോണ്‍സര്‍ ചെയ്ത ജോസഫ് കളപ്പുരക്കല്‍, പ്രസിഡണ്ട് റെജി കുര്യനില്‍ നിന്നും ആദ്യ കൂപ്പണ്‍ ഏറ്റുവാങ്ങി. സെക്രട്ടറി രാജു കുന്നക്കാട്ട്, ട്രഷറര്‍ റോയി പേരയില്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിനോയ് കുടിയിരിക്കല്‍, ഉദയ് നൂറനാട്, പ്രിന്‍സ് അങ്കമാലി, സിറിള്‍ തെങ്ങുംപള്ളില്‍, റോയി കുഞ്ചെലക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.
ലൂക്കന്‍ മലയാളി ക്ലബ്ബിന്റെ ക്രിസ്മസ് നവവത്സരാഘോഷത്തോടനുബന്ധിച്ച് 2022 ജനുവരി 3-ന് താലാ കില്‍മന ഹാളില്‍ വച്ച് കൂപ്പണ്‍ നറുക്കെടുപ്പ് നടക്കും. 400 കൂപ്പണ്‍ മാത്രമുള്ള ഈ സമ്മാന പദ്ധതിയില്‍ ഒന്നാം സമ്മാനം ഒരു പവന്‍ സ്വര്‍ണ്ണനാണയവും, രണ്ടാം സമ്മാനം അര പവന്‍ സ്വര്‍ണ്ണനാണയവും, മൂന്നാം സമ്മാനം 100 യൂറോ വീതം 3 പേര്‍ക്കുമായി നല്‍കപ്പെടും.
ഈ സമ്മാനപദ്ധതിയില്‍ ഭാഗമാകാന്‍ ബന്ധപ്പെടുക:
റെജി കുര്യന്‍ : 0 87 778 8120
റോയി പേരയില്‍ : 0 87 669 4782.