Shannon Airport-ൽ നിന്നും യുഎസ് നഗരങ്ങളിലേയ്ക്ക് സർവീസുകൾ പുനഃരാരംഭിക്കാൻ എയർ ലിംഗസ്

Shannon Airport-ല്‍ നിന്നും യുഎസിലെ ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍ എന്നിവിടങ്ങളിലേയ്ക്കുള്ള വിമാനസര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ എയര്‍ ലിംഗസ്. കോവിഡ് കാരണം നിര്‍ത്തിവച്ച സര്‍വീസുകള്‍ അടുത്ത വര്‍ഷത്തോടെ വീണ്ടും ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതോടൊപ്പം യു.കെയിലെ Heathrow എയര്‍പോര്‍ട്ടിലേയ്ക്കുള്ള നിലവിലെ സര്‍വീസ് മാറ്റമില്ലാതെ തുടരുമെന്നും എയര്‍ ലിംഗസ് വ്യക്തമാക്കി.

അയര്‍ലണ്ടിന്റെ പടിഞ്ഞാറന്‍ പ്രദേശത്തുള്ള ജനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്നത് Shannon എയര്‍പോര്‍ട്ടിനെയാണ്. അതിനാല്‍ത്തന്നെ പുതിയ പ്രഖ്യാപനം ഈ മേഖലയിലുള്ളവര്‍ക്ക് വലിയ ആശ്വാസമാകും.

പ്രദേശത്ത് ടൂറിസം, ബിസിനസ് എന്നിവ മെച്ചപ്പെടാനും, വലിയ തൊഴിലസവരങ്ങള്‍ സൃഷ്ടിക്കപ്പെട്ടാനും പ്രഖ്യാപനം സഹായകമാകുമെന്ന് കരുതുന്നതായി Shannon Group മേധാവി Mary Considine പറഞ്ഞു.

അതേസമയം യുഎസ് വിമാനക്കമ്പനിയായ United Airlines-ഉം Shannon-NewYork/Newark നോണ്‍-സ്‌റ്റോപ്പ് വിമാന സര്‍വീസ് പുനഃരാരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 2022 മാര്‍ച്ച് 27 മുതലാണ് United Airlines സര്‍വീസ് വീണ്ടും ആരംഭിക്കുക.

2022-ഓടെ ഡബ്ലിനില്‍ നിന്നും യുഎസിലേയ്ക്ക് നോണ്‍-സ്‌റ്റോപ്പ് സര്‍വീസുകള്‍ ആരംഭിക്കുമെന്നും United Airlines പ്രഖ്യാപിച്ചിട്ടുണ്ട്. ഡബ്ലിനില്‍ നിന്നും വാഷിങ്ടണ്‍ (ഫെബ്രുവരി 12 മുതല്‍), ചിക്കാഗോ (മാര്‍ച്ച് 27 മുതല്‍) എന്നിവിടങ്ങളിലേയ്ക്കാണ് പ്രതിദിന സര്‍വീസുകള്‍ ആരംഭിക്കുക. നിലവില്‍ ഡബ്ലിന്‍-ന്യൂയോര്‍ക്ക്/ന്യൂആർക്ക് പ്രതിദിന സര്‍വീസ് കമ്പനി നടത്തിവരുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: