ഇന്ത്യ അടക്കമുള്ള യൂറോപ്പ് ഇതര രാജ്യക്കാർക്ക് കുടിയേറ്റത്തിന് വൻ അവസരമൊരുക്കി അയർലണ്ട്; സോഷ്യൽ വർക്കർമാർ ഇനിമുതൽ അവശ്യ ജോലിക്കാർ; പശുപരിപാലകർക്ക് തൊഴിൽ വിസ നൽകും

അയര്‍ലണ്ടിലെ എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് സ്‌കീമില്‍ കാതലായ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് തൊഴില്‍സഹമന്ത്രി ഡാമിയന്‍ ഇംഗ്ലിഷ്. European Economic Area (EEA)-യ്ക്ക് പുറത്തുളളവര്‍ക്ക് കുടിയേറ്റത്തിന് വമ്പന്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന തരത്തിലുള്ളതാണ് പുതിയ പ്രഖ്യാപനങ്ങള്‍. EEA പൗരന്മാര്‍ക്ക് ഗുണകരമാകുന്ന പ്രധാന മാറ്റങ്ങള്‍ ചുവടെ:

  • സോഷ്യല്‍ വര്‍ക്കര്‍മാരെ ഇനിമുതല്‍ ക്രിട്ടിക്കല്‍ സ്‌കില്‍ ജോലിക്കാരായി പരിഗണിക്കും. ഇതോടെ സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് അയര്‍ലണ്ടില്‍ തൊഴില്‍ വിസ ലഭിക്കാന്‍ എളുപ്പമാകും.
  • കെട്ടിടനിര്‍മ്മാണ മേഖലയിലെ ജോലിക്കാര്‍ക്ക് ഇനിമുതല്‍ General Employment Permit-ന് അപേക്ഷിക്കാം.
  • HGV driver permit-ന് ഉള്ള ക്വോട്ട സംവിധാനം എടുത്തുകളയും.
  • ഹോസ്പിറ്റാലിറ്റി മാനേജര്‍മാര്‍ക്കായി 350 General Employment Permit-കള്‍ നല്‍കും.
  • Dispensing Opticains-ന് General Employment Permit നല്‍കും.
  • 1000 Horticulture Operatives, 500 Meat Deboners, 1500 Meat Processing operatives, 100 Dairy Farm Assistants എന്നിവര്‍ക്ക് പ്രത്യേക General Employment Permit ക്വോട്ടകള്‍ ഏര്‍പ്പെടുത്തും. ഈ രംഗത്തെ തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പ്രഖ്യാപനം. മേഖലയിലെ പ്രശ്‌നങ്ങള്‍ പുനഃപരിശോധിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ ക്വോട്ട അനുവദിക്കും.
  • Work Riders-ന് പുതിയ 100 General Employment Permit-കള്‍ നല്‍കും.
Share this news

Leave a Reply

%d bloggers like this: