അയര്‍ലണ്ടില്‍ വരും ദിവസങ്ങളില്‍ കാലാവസ്ഥ കഠിനമാകുമെന്ന് Met Eireann. കനത്ത മഴയും കാറ്റും പല പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഇന്ന് രാവിലെ പടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ കാറ്റും, ചാറ്റല്‍ മഴയും അനുഭവപ്പെടും. പതിയെ കാലാവസ്ഥ ശാന്തമാകുമെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും ദിവസം മുഴുവന്‍. അന്തരീക്ഷ താപനില 14 ഡിഗ്രി മുതല്‍ 17 ഡിഗ്രി വരെയായിരിക്കും. വൈകുന്നേരത്തോടെ വീണ്ടും മഴ പെയ്യും.
രാത്രിയിലും രാജ്യമെമ്പാടും കനത്ത മഴ പെയ്യും.
കിഴക്കന്‍, തെക്കന്‍ പ്രദേശങ്ങളില്‍ നാളെ മഴ തുടരും. പക്ഷേ വടക്ക്, പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ താരതമ്യേന മഴ കുറയും. 4 മുതല്‍ 16 ഡിഗ്രി വരെ ചൂട് അനുഭവപ്പെടുന്നതിനൊപ്പം, ശീതളമായ തെക്ക്, തെക്ക്-പടിഞ്ഞാറന്‍ കാറ്റും വീശും.
വ്യാഴാഴ്ചയും ഏകദേശം സമാനമായ കാലാവസ്ഥയായിരിക്കുമെങ്കിലും ഇടവിട്ട് മാനം തെളിഞ്ഞ് വെയില് ലഭിക്കാന്‍ സാധ്യതയുണ്ട്.
വെള്ളിയാഴ്ച രാവിലെ മഴ പെയ്യുമെങ്കിലും ഉച്ചയോടെ മാനം തെളിയും.