രാജ്യത്ത് പുകമഞ്ഞ് ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ 18 കൗണ്ടികളില്‍ യെല്ലോ വാണിങ് നല്കി Met Eireann. Munster, Leinster പ്രദേശങ്ങളിലെ എല്ലാ കൗണ്ടികളും ഇതില്‍പ്പെടും.
ഇന്ന് (ബുധനാഴ്ച) പുലര്‍ച്ചെ 1 മണിമുതല്‍ പകല്‍ 11 മണിവരെയാണ് വാണിങ് നിലവിലുള്ളത്.
പുകമഞ്ഞ് കാരണം കാഴ്ച മറയാന്‍ സാധ്യതയുണ്ടെന്നും, വാഹനങ്ങള്‍ വേഗത കുറയ്ക്കമെന്നും, ആവശ്യമായ മുന്‍കരുതലുകളെടുക്കണമെന്നും റോഡ് സുരക്ഷാ വകുപ്പ് അധികൃതര്‍ അറിയിച്ചു.
റോഡിലിറങ്ങുന്ന വാഹനങ്ങള്‍ ഹെഡ്ലൈറ്റ്, ഫോഗ് ലൈറ്റ് എന്നിവ നിര്‍ബന്ധമായും ഓണ്‍ ചെയ്യണം. മറ്റ് വാഹനങ്ങളില്‍ നിന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. ഉടനടി ലക്ഷ്യസ്ഥാനത്ത് എത്താന്‍ വെപ്രാളപ്പെടുന്നത് അപകടമുണ്ടാക്കിയേക്കും.
റോഡില്‍ നടക്കാനിറങ്ങുന്നവരും, സൈക്കിള്‍ യാത്രക്കാരും കടുംനിറത്തിലുളള, പെട്ടന്ന് മനസിലാകുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ വേണം ധരിക്കാന്‍.