ഉടമയെ തേടി സഞ്ചരിച്ചത് ട്രെയിനിൽ 60 കിലോമീറ്റർ;കിൽഡെയറിലെ ധൈര്യശാലിയായ പട്ടിക്കുട്ടിയുടെ കഥയറിയാം

തന്നെ വീട്ടില്‍ തനിച്ചാക്കി പോയ ഉടമയെ തേടി നായ്ക്കുട്ടി യാത്ര ചെയ്തത് 60 കിലോമീറ്റര്‍! അതും ട്രെയിനില്‍!

ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ അയര്‍ലന്‍ഡിലെ കില്‍ഡെയറില്‍ നിന്നും ഡബ്ലിന്‍ വരെയായിരുന്നു ഉടമയെ തേടി ഈ നായ്ക്കുട്ടിയുടെ പ്രയാണം. Newbridge-ലെ സ്റ്റേഷനില്‍ നിന്നും കയറിയ നായ്ക്കുട്ടി കിലോമീറ്ററുകളകലെ Heuston വരെയെത്തി.

ട്രെയിനില്‍ നായ്ക്കുട്ടിയെ കണ്ട Irish Rail അധികൃതര്‍, അത് വീട്ടില്‍ വളര്‍ത്തുന്നതാണെന്ന് മനസിലായതോടെ ഉടമയെ തേടാനാരംഭിച്ചു. ഓണ്‍ലൈന്‍ വഴി നടത്തിയ അന്വേഷണത്തിനൊടുവില്‍ ഉച്ചയോടെ ഉടമയെ കണ്ടെത്തുകയും ചെയ്തു.

തുടര്‍ന്ന് പട്ടിക്കുട്ടിയുടെ ഫോട്ടോ അടക്കം ഉടമയെ കണ്ടെത്തിയ കാര്യവും, നായ്ക്കുട്ടിയുടെ നീളന്‍ യാത്രയുടെ വിവരണവും Irish Rail ട്വിറ്ററില്‍ പങ്കുവച്ചു. ‘എന്നാലും ഈ മിടുക്കിയുടെ ധൈര്യമൊന്ന് നോക്കണേ’ എന്ന തരത്തില്‍ ആയിരത്തിലേറെ ലൈക്കുകളാണ് ഫോട്ടോയ്ക്ക് ലഭിച്ചത്‌.

https://twitter.com/IrishRail/status/1446062187194236929
Share this news

Leave a Reply

%d bloggers like this: