യൂറോപ്പിലെ മലയാളി ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി ‘Our Home’ ഹ്രസ്വചിത്രം യൂട്യൂബില്‍ റിലീസ് ചെയ്തു. യഥാര്‍ത്ഥജീവിതത്തിലെ ഒരു സംഭവത്തെ ആസ്പദമാക്കി ബിപിന്‍ മേലേക്കാട്ട് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ പ്രിന്‍സ് ജോസഫ് അങ്കമാലി, ഡെനി സച്ചിന്‍, അലക്‌സ് ജേക്കബ്, സ്മിത അലക്‌സ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഐന്‍സ് മാര്‍ട്ടിന്‍, ഏയ്ഞ്ചല മേരി ജോസ്, ജോയല്‍ ബിപിന്‍, ജൊഹാന്‍ ബിപിന്‍ എന്നിവരും മുഖ്യവേഷങ്ങളിലുണ്ട്.
ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ജഗത് നാരായണന്‍ ആണ്. ഡ്രീം എന്‍ പാഷന്‍ ഫിലിം 2021-ന്റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് നിഷ ബിപിന്‍.
ഗീവര്‍ഗീസ് ജോര്‍ജ്ജ്, ജോയ്‌സണ്‍ ജോയ് എന്നിവര്‍ ഛായാഗ്രഹണവും, അനൂപ് ആന്റണി കോതമംഗലം പശ്ചാത്തലസംഗീതവും നിര്‍വ്വഹിക്കുന്നു. എഡിറ്റിങ് ജോയ്‌സണ്‍ ജോയ്.
‘Our Home’ കണ്ട് ആസ്വദിക്കാം: