ഫെബ്രുവരി 22 മുതൽ UK , യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക്‌ എത്തുന്ന യാത്രക്കാർ എന്ത് ചെയ്യണം? പുതിയ Advisory പുറത്തിറക്കി ഇന്ത്യൻ സർക്കാർ.

ഇന്ത്യയിൽ കോവിഡ് വ്യാപനം തടയുന്നതിൽ ഇന്ത്യൻ സർക്കാർ നല്ല രീതിയിൽ വിജയിച്ചിട്ടുണ്ട്. അതിൻറെ ഭാഗമായി വിദേശത്തു നിന്ന് ഇന്ത്യയിൽ എത്തുന്ന യാത്രക്കാർക്ക്‌ വേണ്ടി പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് സർക്കാർ .

ഈ മാർഗ നിർദേശങ്ങൾ ഫെബ്രുവരി 22 മുതൽ പ്രാബല്യത്തിൽ വരും. ഫെബ്രുവരി 22 മുതൽ UK , യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് 72 മണിക്കൂർ മുൻപ് കോവിഡ് ടെസ്റ്റ് നടത്തി Negative PCR Test റിപ്പോർട്ട് ഓൺലൈൻ ആയി സമർപ്പിക്കണം കൂടാതെ ഒരു self declaration form ഓൺലൈൻ ആയി airsuvidha പോർട്ടലിൽ സമർപ്പിക്കണം. Negative PCR Test നടത്തുകയും airsuvidha പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്ന യാത്രക്കാരെ മാത്രമേ വിമാനങ്ങളിൽ കയറ്റു എന്ന് ഒരു നിബന്ധന കൂടെയുണ്ട്. ഈ നിബന്ധങ്ങൾ U k , Europe , Middle East കൂടെ ട്രാൻസിറ്റ് ചെയ്യുന്ന എല്ലാവർക്കും ബാധകമാണ് .ഇന്ത്യയിൽ എത്തുന്ന യാത്രക്കാർക്ക്‌ കൂടുതൽ covid test നടത്തുന്ന കാര്യം സർക്കാർ പുറത്തിറക്കിയ travel advisory യിൽ പറയുന്നുണ്ട്.പക്ഷേ ഇതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല.
കടപ്പാട് : Vinod Pillai (Oscar Travels )

ഗവർമെന്റ് പുറത്തിറക്കിയ വിശദമായ നിർദ്ദേശങ്ങളുടെ PDF ഡൌൺലോഡ് ചെയ്യാം
Detailed Travel Advice

Share this news

Leave a Reply

%d bloggers like this: