മാർച്ചിലെ ലോക്ക്ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ വൈറലായ വിചിത്രമായ ഒരു ഫോട്ടോ ഉണ്ട്. ജോലിസ്ഥലത്തിന് പുറത്ത് അണിനിരന്ന ആളുകൾ തങ്ങളുടെ കമ്പ്യൂട്ടറുകളും ഓഫീസ് കസേരകളും പെറുക്കിക്കൂട്ടി വീട്ടിലേക്ക് കൊണ്ടുപോകാൻ ടാക്സി
കാത്തുനിൽക്കുന്നു!. ആറുമാസത്തിനുശേഷവും, അവരിൽ മിക്കവരും ഇപ്പോഴും വീടുകളിൽതന്നെയുണ്ട്.
‘Work at home’ ലെ സൈബർ സുരക്ഷയെ കുറിച്ചുള്ള പ്രാരംഭ കാല ആശങ്കകൾ താൽകാലികമായി പരിഹരിക്കപ്പെട്ടപ്പോൾ ഇന്ന് അവ
ഉദ്ദേശ്യത്തിന് അനുയോജ്യമല്ലാതായി വരുന്നിരിക്കുന്നു.
ഐറിഷ് കമ്പനി ബോർഡുകളുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ സൈബർ സുരക്ഷയിലുള്ള പ്രധാന വിടവ് എടുത്തുകാണിക്കുന്ന ഒരു റിപ്പോർട്ട് , ഐറിഷ് കമ്പ്യൂട്ടർ സൊസൈറ്റി പ്രസിദ്ധീകരിച്ചിരുന്നു.ഈ പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി അവർ ആവശ്യപ്പെട്ടിരുന്നു.
സൊസൈറ്റി പ്രസിഡന്റ് Prof. Mike Hinchey പറഞ്ഞു: “ഈ ആശങ്കകൾ പരിഹരിക്കാനുള്ള ഉത്തരവാദിത്തം വളരെ വലുതാണ്, അങ്ങനെ ചെയ്തില്ലെങ്കിൽ അതിന്റെ അനന്തരഫലങ്ങൾ ഭീകരമായിരിക്കും.”
സൈബർ റിസ്കുകൾ എല്ലാവർക്കും ബാധകമാണ്, വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും. എന്നാൽ സ്ഥാപനങ്ങളെ സംബന്ധിച്ച്, ഒരു സൈബർ ആക്രമണത്തിൻറെ അനന്തരഫലങ്ങൾ വളരെ വലുതായിരിക്കും. സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സ്തംഭിക്കും, പ്രശസ്തിക്ക് കോട്ടംതട്ടും കനത്ത നഷ്ടങ്ങളുണ്ടാകും എന്നിങ്ങനെ..ആളുകൾ വീട്ടിലിരുന്ന് ജോലിചെയ്യുമ്പോൾ ഡാറ്റാ ബ്രീച്ചുകളും വിവര ചോർച്ചകളും വളരെയധികം സംഭവിക്കുന്നുണ്ട്.
മാർച്ചിൽ കമ്പനികൾ ആളുകളെ ഓഫീസ് വിട്ട് വീടുകളിലിരുന്ന് ജോലിചെയ്യിക്കാൻ ധൃതികൂട്ടിയപ്പോൾ അത് ഒട്ടേറെ കുഴപ്പങ്ങളുണ്ടാക്കി. ഓഫീസ് നെറ്റ് വർ ക്കുകളിൽ നിന്ന് മെഷീനുകൾ പുറത്തേക്കെടുത്തപ്പോൾ പലപ്പോഴും കമ്പ്യൂട്ടറുകൾ ശരിയായി ട്രാക്കുചെയ്യുന്നതിനോ അപ്ഡേറ്റ് ചെയ്യുന്നതിനോ സാധിക്കാതായി.
“ഞങ്ങൾ നേരിട്ട രണ്ടാമത്തെ പ്രശ്നം ഹാർഡ്‌വെയറിന്റെ കുറവായിരുന്നു, അതിനാൽ നിലവിലുള്ള വ്യക്തിഗത ഉപകരണങ്ങൾ ജോലിക്ക് ഉപയോഗിക്കാൻ ആളുകളോട് ആവശ്യപ്പെട്ടു. ഈ ഉപകരണങ്ങളുടെ സുരക്ഷയെക്കുറിച്ചും കാര്യക്ഷമതയെ കുറിച്ചും കമ്പനികൾക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല” ഐറിഷ് കമ്പ്യൂട്ടർ സൊസൈറ്റിയുടെ എം.ഡി Bendan Kiely പറഞ്ഞു.
ഡാറ്റ സ്റ്റോർ ചെയ്ത ക്ലൗഡിലോ നിങ്ങളുടെ സെർവറുകളിലോ എല്ലാ സുരക്ഷയും ഉണ്ടെന്ന ഒരു അനുമാനം നിങ്ങൾക്കുണ്ടെങ്കിൽ, Kiely പറയുന്നു – “നിങ്ങൾ ആർക്കെങ്കിലും ഒരു VPN (Virtual Private Network) നൽകിയാൽ കണക്ഷൻ സുരക്ഷിതമാണെന്ന ധാരണ നിങ്ങൾക്കുണ്ട്. VPN സുരക്ഷിതമാണെങ്കിലും, ആ കണക്ഷനിലേക്കുള്ള access ആണ് പ്രശ്നകാരണമാകാൻ ഏറെ സാധ്യതയുള്ളത്.”
”നിങ്ങളുടെ ഒരു ജീവനക്കാരന്റെ ഉദാഹരണം തന്നെ എടുക്കുക.
അയാൾ മറ്റ് മൂന്ന് ആളുകളുമായി ഒരു വീട്ടിൽ താമസിക്കുകയാണെന്ന് വയ്ക്കുക. നിങ്ങളുടെ ജീവനക്കാരൻ മോശം വ്യക്തിയായിരിക്കില്ല, പക്ഷേ ആ വീട്ടിലെ മറ്റൊരാൾ അങ്ങനെ ആയിക്കൂടായ്കയില്ലല്ലോ. അയാൾക്ക് end point ലേക്ക് പ്രവേശനം നേടുകയും ചെയ്യാം. നിങ്ങളുടെ ജീവനക്കാരന്റെ end point അയാളുടെ വീട്ടിൽ തന്നെ സുരക്ഷിതമാക്കിയിട്ടുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിലും അവർ അവരുടെ personal ഉപകരണം ഉപയോഗിക്കുകയാണെങ്കിൽ മാസങ്ങൾക്ക് മുമ്പേ അതിന്റെ സുരക്ഷയിൽ വീഴ്ച വന്നിട്ടുണ്ടായിരിക്കുമെന്ന കാര്യത്തിൽ ഉറപ്പാണ്.”
“VPN നുകൾക്ക് മിക്ക സുരക്ഷാ പ്രശ്‌നങ്ങളും പരിഹരിക്കാനാകുമെന്ന് ആളുകൾ തെറ്റിദ്ധരിക്കുന്നതിനാൽ VPN- കൾ ഇന്നത്തെ ഏറ്റവും വലിയ സുരക്ഷാ പ്രശ്നമാണ്. ബിസിനസ്സുകാർ അവരുടെ മൊത്തത്തിലുള്ള സിസ്റ്റത്തെ കുറിച്ച് മാത്രമല്ല, end points ന്റെ സുരക്ഷയെക്കുറിച്ചും ചിന്തിക്കണം.”
സൈബർ കുറ്റകൃത്യങ്ങൾ:
കോവിഡ്-19 ആരംഭിച്ച കാലം മുതൽ സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിനെക്കുറിച്ച് ആഗോള പൊലീസിംഗ് സംഘടന Interpol ആവർത്തിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.ഓഫീസ് ജോലി വീട്ടിലിരുന്ന് ചെയ്യുന്ന ആളുകളെ കുറ്റവാളികൾ നോട്ടമിട്ടിട്ടുണ്ട്.
കുറ്റവാളികൾ അവരെ മുതലെടുക്കുന്നു. സ്പാം, ഫിഷിംഗ്, malware സംഭവങ്ങൾ, അപകടകരമായ URL അയക്കൽ തുടങ്ങിയ സംഭവങ്ങൾ സമീപകാലത്ത് വർദ്ധിക്കുകയുണ്ടായി.മിക്ക തൊഴിലുടമകളും ജീവനക്കാരുമായി പരസ്പര വിശ്വാസത്തിൽ പ്രവർത്തിക്കാൻ താൽപ്പര്യപ്പെടുമ്പോൾ, കമ്പനികൾ പ്രധാന സുരക്ഷാ മുൻ കരുതലുകൾ ഉൾപ്പെടുത്തേണ്ടതുണ്ടെന്ന് കെയ്‌ലി പറയുന്നു.
അതിപ്രധാന വിവരങ്ങൾ cut and paste ചെയ്യുന്നതിനും മെമ്മറി സ്റ്റിക്കുകളിലേക്ക് ഫയലുകൾ ഡൗൺലോഡുചെയ്യുന്നതിനും
ജോലിസമയത്ത് ഇൻറർനെറ്റ് ആക്‌സസ് ചെയ്യുന്നതിനും ജീവനക്കാർ അവരുടെ സ്വന്തം ഉപകരണങ്ങൾ ഉപയോഗിക്കുന്നത് തടയണം.
ജീവനക്കാർക്ക് ഇൻറർനെറ്റിലേക്ക് പൂർണ്ണ ആക്സസ് ഉണ്ടെങ്കിൽ അവർ മറ്റ് വെബ്‌സൈറ്റുകളിലേക്ക് പോകും. അത് ഒരു സുരക്ഷാ പ്രശ്നം സൃഷ്ടിക്കും.ഇത്തരം സന്ദർഭങ്ങളിൽ ജീവനക്കാർക്ക് വേണ്ട അവബോധം കമ്പനി കൊടുക്കണം .കാരണം ജീവനക്കാർ ചെയ്യുന്ന ചിന്താശൂന്യമായ പ്രവൃത്തികൾ കമ്പനിക്ക് വലിയ സുരക്ഷാവീഴ്ചകളും നഷ്ടങ്ങളും വരുത്തിവയ്ക്കും .
ജോലി സമയത്ത് സ്വന്തം സിസ്റ്റത്തിൽ അവർ ഇന്റർനെറ്റ് ഉപയോഗിക്കുന്നത് തടയണം. ഏതെങ്കിലും ഒരു ജീവനക്കാരനിൽ നിന്നും ഒരു തെറ്റ് സംഭവിച്ചാൽ അത് കമ്പനിയിലെ മറ്റ് അംഗങ്ങളെയും അറിയിക്കണം. കാരണം അതിൽ നിന്നും എല്ലാവർക്കും പഠിക്കാനുണ്ടാകും. നമ്മൾ സൈബർ സുരക്ഷയുടെ പ്രാധാന്യത്തെ കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വരും നാളുകളിൽ സൈബർ പ്രശ്നങ്ങൾ കൂടാൻ സാധ്യത ഉള്ളത് കൊണ്ട് ചെറു കിട സ്ഥാപനങ്ങൾ മുതൽ വൻ കിട ബിസിനസുകാർക്കും സൈബർ സുരക്ഷാ ഒഴിച്ച് കൂടാൻ പറ്റാത്തതാണ്.