പുക തുപ്പുന്ന ബൈക്കുകൾ ഓർമയാകുമോ; അയർലൻഡിൽ ഇലക്ട്രിക് 2 വീലറുകൾക്ക് പ്രിയമേറുന്നു

പ്രശസ്ത ബൈസിക്കിൾ നിർമ്മാതക്കളായ Halfords പുറത്തിറക്കിയ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് വമ്പൻ വിപണി. കഴിഞ്ഞ രണ്ടുമാസമായി അവരുടെ 24 സ്റ്റോറുകളിലായി ഏഴ് മടങ്ങ് വർദ്ധനവാണു വില്പനയിൽ ഉണ്ടായത്.

ഇങ്ങനെയൊക്കെയാണെങ്കിലും ഇ- സ്കൂട്ടറുകൾക്ക് പൊതുനിരത്തിലൂടെ സഞ്ചരിക്കാൻ സർക്കാർ അനുമതി കൊടുത്തിട്ടില്ല. ഭാവിയിൽ ഇ-സ്കൂട്ടറുകൾക്കും ഇ- ബൈക്കുകൾക്കും പൊതുനിരത്തിലൂടെ പോകാൻ അനുമതികിട്ടുമെന്ന പ്രതീക്ഷയിലാണു Halfords.

അടുത്ത വർഷത്തോടെ അനുമതി കൊടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി Eamon Ryan പറഞ്ഞു.

ജോലിസ്ഥലത്തേക്ക് ഇപ്പോൾ നടന്നുപോകുന്ന ആളുകളിൽ പകുതിയിലധികം ആളുകൾ
ഇ-സ്കൂട്ടറുകളിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണെണ് Halfords നടത്തിയ ഗവേഷണത്തിലെ കണ്ടെത്തൽ.

ഇ-സ്കൂട്ടറുകൾക്കും ഇ-ബൈക്കുകൾക്കും
സർക്കാർ അനുമതി കൊടുക്കുകയാണെങ്കിൽ അത് വായുമലിനീകരണം കുറയ്ക്കാനും ട്രാഫിക്ക് ഞെരുക്കം ലഘൂകരിക്കാനും ഏറെ പ്രയോജനപ്പെടുമെന്നും പഠനം വ്യക്തമാക്കുന്നു.

Share this news

Leave a Reply

%d bloggers like this: