വർക്ക് പെർമിറ്റില്ലാതെ ജോലി; നിരവധിപേർക്കെതിരെ ഇമിഗ്രേഷൻ നിയമപ്രകാരം നടപടി

ഡബ്ലിനിലും മീത്തിലും ഗാർഡ നാഷണൽ ഇമിഗ്രേഷൻ ബ്യൂറോ സമീപ ആഴ്ചകളിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്.

വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷനും (WRC) എം‌പ്ലോയ്‌മെന്റ് അഫയേഴ്‌സ് ആൻഡ് സോഷ്യൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ടുമെൻ്റും (DEASP) സംയുക്തമായാണ് അന്വേഷണം നടത്തിയത്.ജനുവരി 30 വ്യാഴാഴ്ച നടത്തിയ ആദ്യ ഓപ്പറേഷൻ പടിഞ്ഞാറൻ ഡബ്ലിനിലെ ഒരു ഏഷ്യൻ ഭക്ഷ്യ ഉൽപന്ന വിതരണക്കാരന്റെ ഓഫീസുകളും വെയർഹൗസുകളും കേന്ദ്രീകരിച്ചായിരുന്നു.

തിരച്ചിലിൽ ആകെ ആറ് പേരെ അറസ്റ്റ് ചെയ്തു. നാടുകടത്തൽ ഉത്തരവ് പ്രകാരം മൂന്ന് പേരെ അറസ്റ്റ് ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചു.ബാക്കിയുള്ള മൂന്ന് പേരെ ജനുവരി 31 വെള്ളിയാഴ്ച ബ്ലാഞ്ചാർഡ്‌സ്ടൌൺ ജില്ലാ കോടതിയിൽ ഹാജരാക്കുകയും, മാർച്ച് 13 വരെ റിമാൻഡ് ചെയ്യുകയും ചെയ്തു.

രണ്ടാമത്തെ ഓപ്പറേഷൻ ഫെബ്രുവരി 11 ചൊവ്വാഴ്ചയായിരുന്നു. മീത്തിലെ ഒരു മീറ്റ് പ്രോസസ്സിംഗ് കമ്പനിയുടെ ഓഫീസുകളിലും വെയർഹൗസിലും നടത്തിയ അന്വേഷണത്തിൽ ആകെ 19 വ്യക്തികളെ കണ്ടെത്തി.

ഇതിൽ നാല് പേരെ ഇമിഗ്രേഷൻ നിയമപ്രകാരം  അറസ്റ്റ് ചെയ്തു. ഫെബ്രുവരി 19 ബുധനാഴ്ച Swords ഡിസ്ട്രിക്റ്റ് കോടതിയിലും, ഫെബ്രുവരി 27 ന് ബാൽബ്രിഗാൻ കോടതിയിലും ഹാജരാകണമെന്ന വ്യവസ്ഥയിൽ ഇവരെ ജാമ്യത്തിൽ വിട്ടു. മറ്റൊരു വ്യക്തിയെ അഭയാർത്ഥിയായി കണക്കാക്കി വേണ്ട നടപടികൾ സ്വീകരിച്ചു.

11 പേരെ നിലവിലെ ഇമിഗ്രേഷൻ നിയമം അനുസരിച്ച് രാജ്യത്തുനിന്നും പുറത്താക്കുമെന്ന് ഗാർഡ പറഞ്ഞു.വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകൾ കാരണം യൂറോപ്യൻ യൂണിയനുമായി ബന്ധമില്ലാത്ത ബാക്കി മൂന്ന് പേരെ ചോദ്യം ചെയ്ത് വേണ്ട നടപടികൾ സ്വീകരിച്ചെന്നും ഗാർഡ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: