(Happy Motoring – 4)
ഇവിടെ പങ്കുവെക്കുന്ന വിവരങ്ങളിൽ പറയുന്ന കാറുകൾ വിപണിയിലെ ഏറ്റവും നല്ലത് എന്ന അഭിപ്രായമില്ല , നിങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങാവുന്ന നല്ല വാഹനങ്ങളെകുറിച്ചുള്ള വിവരങ്ങളാണ് പങ്കുവെക്കുന്നത്
1. Dacia Logan – പൊതുവായി ശുപാർശ ചെയ്യപെടുന്ന ഒരു മോഡൽ അല്ലാ എന്നിരിക്കെ തന്നെ ഇത് താരതമ്യേന വില കുറവുള്ള ഒരു വാഹനമാണ് , സാണ്ടറോ ഹാച്ച്ബാക്ക് മോഡലുകളുടെ ഒരു എസ്റ്റേറ്റ് വേർഷൻ ആണ് Dacia Logan MCV, 573 ലിറ്റർ ബൂട്ട് സ്പേസോടെ വരുന്ന ഈ വാഹനം BMW 3 സീരീസ് ടൂറിംഗ് വാഹനത്തിലും മികച്ച ബൂട്ട് സ്പേസ് നൽകുന്നു, അതും നാലിലൊന്ന് വിലയിൽ. 13140 യൂറോ മുതൽ അല്ലെങ്കിൽ പ്രതിമാസം 237 യൂറോ മുതൽ ഈ വാഹനം ഇന്ന് ലഭ്യമാണ്
2 . Citroen Berlingo– ഏറെ സ്വീകാര്യതയുണ്ടായിരുന്ന എം.പി.വി വിഭാഗത്തിൽ പെട്ട വാഹനമാണ് സിട്രോൺ ബെർലിങ്ങോ. 4 -4 മീറ്റർ അല്ലെങ്കിൽ 4 -75 മീറ്റർ എന്നെ രണ്ടു വലുപ്പത്തിലും 5 സീറ്ററായും 7 സീറ്ററായും ലഭിക്കുന്ന ഒരു ഫാമിലി വാഹനമാണ് ബെർലിങ്ങോ. ഐർകോഡിഷനിങ് , 7 ഇഞ്ച് ടച്ച് സ്ക്രീൻ , ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് തുടങ്ങിയ അവശ്യ സൗകര്യങ്ങൾ എല്ലാം തന്നെ ഈ വാഹനത്തിൽ ലഭിക്കുന്നുണ്ട്
24345 യൂറോ മുതൽ ഈ വാഹനം ലഭ്യമാണ്
3. Škoda Octavia – ഏറെ ജനപ്രിയമായ സ്കോഡയുടെ ഒരു പ്രമുഖ മോഡലാണ് ഒക്ടേവിയ , ആഡംബരവും സാങ്കേതിക മികവും ഒത്തിണങ്ങിയ ഒരു ആൾറൗണ്ട് വാഹനം എന്ന് വേണമെങ്കിൽ പറയാം. ഒക്ടേവിയ അംബീഷൻ 1 ലിറ്റർ TSI ടർബോ എൻജിനോടുകൂടിയ മോഡലുകൾക്ക് 22,025 യൂറോ മുതലാണ് വിലവരുന്നത്
4 . Ford Vignale – പോക്കറ്റിൽ ഒതുങ്ങുന്ന വിധമുള്ള ഒരു ആഡംബര വാഹനമാണ് ഇത് എന്ന് നിസംശയം പറയാം , BMW – നോടും ഓടിയോടും കിടപിടിക്കാനുള്ള ഫോർഡിന്റെ ഒരു മനോഹരശ്രമം കൂടിയാണ് ഫോർഡ് വിഗ്നൈൽ , വളരെ തുച്ഛമായ വിലക്ക് മികവുറ്റ ലെതർ അപ്ഹോൾസറി , കീ ലെസ് എൻട്രി , ഓട്ടോ ഹെഡ് ലാംപ് , ഓട്ടോ വൈപ്പർ തുടങ്ങിയ നിരവധി സൗകര്യങ്ങൾ ഇ വാഹനം നൽകുന്നു . 23, 064 യൂറോ മുതൽ ഇന്ന് ഈ വാഹനം വിപണിയിൽ ലഭ്യമാണ്
Manu Mohan
Starmax Systems
www.starmaxsystems.com