ഇന്ത്യയ്ക്ക് പിന്നാലെ ബ്രിട്ടനിലും മുന്നാമതൊരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. സിംഗപ്പൂരില്‍ നിന്നും എത്തിയ ആള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാള്‍ ലണ്ടനിലെ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ബ്രൈറ്റണിലെ റോയല്‍ സസെക്സ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലാണ് ഇയാള്‍ ആദ്യം പരിശോധനയ്ക്കായി എത്തിയത്. ഇയാളുടെ സാമ്പിളുകളുടെ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെ ജോലിക്കാരെയും സന്ദര്‍ശകരെയും അധികൃതര്‍ നിരീക്ഷണത്തില്‍ വെച്ചിരിക്കുകയാണ്