ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ, മഞ്ഞനിക്കരയിൽ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവായുടെ 88-ാ മത് ദുഖ് റോനോ പെരുന്നാളും പള്ളിയുടെ കല്ലിട്ട പെരുന്നാളും സംയുക്തമായി 2020 ഫെബ്രുവരി മാസം 8, 9 തീയതികളിൽ നടത്തപ്പെടുന്നു. പെരുന്നാൾ ശുശ്രുഷകൾക്കും വി കുർബാനയ്ക്കും അഭി മോർ അന്തീമോസ് മാത്യൂസ് മെത്രാപ്പോലീത്ത തിരുമനസ്സ് കൊണ്ട് മുഖ്യ കാർമികത്വം വഹിക്കുന്നതായിരിക്കും.
പ്രോഗ്രാം
8-ാംതീയതി ശനിയാഴ്ച കാൽനട തീർത്ഥയാത്ര
ലൂക്കൻ St.Marys പള്ളിയിൽ നിന്നും വൈകുന്നേരം 5 മണിയ്ക്ക് ധുപ പ്രാർത്ഥനയോടെ പുറപ്പെട്ട്
7:15 ന് chapelizod St Marys പള്ളിയിൽ എത്തിച്ചേരുന്നതും ധുപപ്രാർത്ഥനയ്ക്കും വിശ്രമത്തിനും ശേഷം വീണ്ടും യാത്ര തുടർന്ന് 8:45 ന് ഡബ്ലിൻ പള്ളിയിൽ എത്തിച്ചേരുന്നതും സന്ധ്യ പ്രാർത്ഥനയ്ക്ക് ശേഷം കൊടിയേറ്റ് നടത്തുന്നതുമായിരിക്കും
ഞായറാഴ്ച രാവിലെ 9ന് പ്രഭാത നമസ്കാരം തുടർന്ന് വി കുർബാന പ്രസംഗം ആശിർവാദം നേർച്ചവിളമ്പ് കൊടിയിറക് എന്നിവ നടത്തപെടുന്നതായിരിക്കും
എല്ലാ വിശ്വസികളെയും പെരുന്നാളിൽ സംബന്ധിക്കുവാൻ ക്ഷണിച്ചു കൊള്ളുന്നു.
വികാരിമാർ
റവ ഫാ ഡോ ജോബിമോൻ സ്കറിയ
റവ ഫാ ജിനോ ജോസഫ്
ലൂക്കൻ st. Marys പള്ളിയുടെ ലൊക്കേഷൻ https://www.google.com/maps/place/St+Mary’s+Church/@53.3593824,-6.4411621,17z/data=!3m1!4b1!4m5!3m4!1s0x486772f7e4262437:0x2a62f583c21721dc!8m2!3d53.3593824!4d-6.4389734
നിങ്ങളുടെ വാഹനങ്ങൾ ലൂക്കൻ പള്ളിയിൽ park ചെയ്യുവാനും തീർത്ഥയാത്ര കഴിഞ്ഞ് തിരിച്ചു വാഹനങ്ങൾ എടുക്കുവാനും ഉള്ള ക്രമീകരങ്ങൾ പള്ളിക്കാര്യത്തിൽ നിന്നും ചെയ്യുന്നതാണ്.