ലോകോത്തര വാഹനനിർമ്മാണക്കമ്പനിയായ BMW ന്റെ ഏറ്റവും പുതിയ ശ്രദ്ധേയമായ സോഫ്റ്റ്‌വെയർ അപ്ഡേഷന് ആണ് ഡാഷ് ക്യാമറ സിസ്റ്റത്തിന് വേണ്ടി നിലവിൽ വന്നിരിക്കുന്നത്. മറ്റു ഒരുപാടു സവിശേഷതകളാൽ സമ്പന്നമായ iDrive 7 സിസ്റ്റത്തിൽ വന്നിരിക്കുന്ന ഇ മാറ്റം നിലവിൽ BMW 3 , 5 , 8 സീരീസ് കാറുകൾക്കും X5 , X7 മോഡലുകൾക്കുമാണ് മാറ്റം വരുത്തുന്നത്
ഇ സോഫ്റ്റ്‌വെയർ വഴി പാർക്കിംഗ് ക്യാമറകളെ ഡാഷ് ക്യാമറകളാക്കി മാറ്റുകയാണ് BMW ചെയ്തിരിക്കുന്നത് .അതായത് പാർക്കിങ് ക്യാമറകളുപയോഗിച്ചു മാനുവലായി തന്നെ ചുറ്റുപാട് റെക്കോർഡ് ചെയ്ത സൂക്ഷിക്കാനുള്ള സൗകര്യമൊരുക്കുന്നു.
പ്രധാനപ്പെട്ട സവിശേഷതയെന്തെന്നാൽ ക്യാമറ എപ്പോളും പ്രവർത്തിക്കുന്നതും 40 സെക്കന്റ് ലൂപ്പുകളായി സേവ് ചെയ്ത സൂക്ഷിക്കാൻ സാധിക്കുന്നു എന്നതുമാണ്.അപകടമുണ്ടാകുന്ന സാഹചര്യങ്ങളിൽ ഓട്ടോമാറ്റിക് ആയിത്തന്നെ അപകടമുണ്ടാകുന്നതിനു 20 സെക്കന്റ് മുതൽ 20 സെക്കന്റ് അപകടത്തിന് ശേഷം വരെയുള്ള വീഡിയോ സേവ് ആകുന്നു.
സേവ് ചെയ്യപ്പെട്ട വീഡിയോകൾ ഡാഷ്ബോർഡിൽ ഇന്ഫോർറ്റൈന്മെന്റ് സ്‌ക്രീനിൽ തന്നെ കാണാൻ സാധിക്കുന്നതുമാണ്.
വണ്ടി ഓടിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ചുറ്റുമുള്ള മനോഹരദൃശ്യങ്ങൾ റെക്കോർഡ് ചെയ്യാൻ സാധിക്കുകയും അത് പെൻഡ്രൈവ് വഴിയും മൊബൈൽ അപ്ലിക്കേഷൻ വഴിയും ട്രാൻസ്ഫർ ചെയ്യാനും സാധിക്കുന്നു.
2016 മുതൽ BMW കാറുകളിൽ ആപ്പിൾ കാർ പ്ലേയ് ഉപയോഗിക്കുന്നതിനു 80 – 300 യൂറോ വരെ ലൈസൻസ് ഫീ ഈടാക്കിയിരുന്നു.ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ അപ്ഡേഷന് വന്നതോടെ കാർ പ്ലേയ് സേവനം തികച്ചും സൗജന്യമായി ഉപഭോക്താക്കൾക്ക് ലഭിക്കുന്നതും ഒരു പ്രതേകതയാണ്
Manu Mohan
Starmax Systems
www.starmaxsystems.com