പൗരത്വ നിയമം: പ്രക്ഷോഭത്തിനായി തെരുവിലേക്ക് നടി പാർവതി തിരുവോത്ത്

മുംബൈ: പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭത്തിൽ തെരുവിലിറങ്ങി നടി പാർവ്വതി തിരുവോത്ത്. മുംബൈയിൽ നടന്ന പ്രക്ഷോഭത്തിലാണ് പാർവ്വതി സമരക്കാരിലൊരാളായി പങ്കെടുത്തത്. സമരത്തിൽ അവർ പ്രസംഗിക്കുകയുണ്ടായില്ല. പൗരത്വ ബില്ലിനെതിരെ പാർവ്വതി നേരത്തെ തന്നെ സോഷ്യൽ മീഡിയയിലൂടെയും മറ്റും രംഗത്തുണ്ടായിരുന്നു.

പൗരത്വ ബിൽ പാസായതോടെ ഭയം നട്ടെല്ലിലൂടെ അരിച്ചുകയറുകയാണെന്നും ഇത് ഒരിക്കലും അനുവദിക്കാൻ പാടില്ലാത്ത കാര്യമാണെന്നും പാർവതി ട്വിറ്ററിലൂടെ പ്രതികരിക്കുകയുണ്ടായി. ‘നട്ടെല്ലിലൂടെ ഭയം അരിച്ചുകയറുന്നു. ഇത് സംഭവിക്കാൻ നമ്മൾ ഒരിക്കലും അനുവദിക്കാൻ പാടില്ല. അത് പാടില്ല.’ പാർവതി ട്വീറ്റിൽ പറഞ്ഞു.

അതെസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രക്ഷോഭത്തിൽ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഏറ്റവുമൊടുവിലെത്തിയ റിപ്പോർട്ടുകൾ പ്രകാരം ഉത്തർപ്രദേശിലെ ലഖ്നൗവിൽ ഒരാൾ വെടിയേറ്റ് മരിച്ചിട്ടുണ്ട്. എൻഡിടിവി തുടങ്ങിയ മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്.

Share this news

Leave a Reply

%d bloggers like this: