ഡബ്ലിൻ: ക്രിസ്മസിന് നാലുദിവസം മാത്രം ബാക്കി നിൽക്കെ ഇന്ന് ഡബ്ലിൻ എയർപോർട്ടിൽ ഏറ്റവും തിരക്കേറിയ ദിനം. ആഘോഷ സീസണിൽ അയർലണ്ടിലെ ഏറ്റവും വലിയ എയർപോർട്ടിലൂടെ 10 ലക്ഷം ആളുകൾ കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എയർപോർട്ടിന്റെ 79 വർഷത്തെ ചരിത്രം പരിശോധിക്കുപോലും 2019 ലെ ഡിസംബർ മാസം ഏറ്റവും തിരക്കേറിയ മാസമാണ് മാറിയെന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചു.
ഒരാഴ്ചയിൽ ഒരു ലക്ഷത്തോളം ആളുകൾ ഡബ്ലിനിൽ എത്തുകയും യാത്ര തിരിക്കുകയും ചെയ്തെന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. എയർപോർട്ടിലെ യാത്രക്കാരെ സ്വീകരിക്കാൻ ഒന്ന്-രണ്ട് ടെർമിനലുകളിലായി ആയിരത്തറുനൂറോളം കലാകാരന്മാരടങ്ങുന്ന ഗായക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഡബ്ലിൻ എയർപോർട്ടിന് ഏറ്റവുമധികം സാമ്പത്തിക വരുമാനം നേടിക്കൊടുത്ത വർഷംകൂടിയാണിത്.