ഇന്ത്യയുടെ ഭരണഘടനക്കും മതേതരത്വത്തിനും എതിരായ പൗരത്വ നിയമ ഭേദഗതിക്കെതിരെയും രാജ്യവ്യാപകമായി അതിനെതിരെ സമരം ചെയ്യുന്നവരെ വേട്ടയാടുന്നതിലും പ്രതിഷേധിച്ച് ക്രാന്തി ഡബ്ലിനിൽ പ്രതിഷേധം സംഘടിപ്പിക്കുന്നു.
ഡിസംബർ ഇരുപത്തിഎട്ടാം തീയതി ശനിയാഴ്ച ഉച്ചക്ക് 12 മണി മുതൽ രണ്ടു മണി വരെ ആണ് പ്രതിഷേധം സംഘടിപ്പിചിരിക്കുന്നത്. ഡബ്ലിനിലെ ഇന്ത്യൻ എംബസിയുടെ മുന്നിലാണ് പ്രതിഷേധം.സമാന താത്പര്യം ഉള്ള സംഘനകളുമായി സഹകരിച്ചാണ് ക്രാന്തി പ്രതിഷേധം സംഘടിപ്പിക്കുന്നത്.