ഡബ്ലിന്‍: താലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി നേഴ്സ് മേരി കുര്യാക്കോസിന്റെ മൃതദേഹം ചൊവ്വാഴ്ച ഇന്ത്യയിലേക്ക് കൊണ്ടുവരും. തിങ്കളഴ്ച (9.12. 2019) ന് വൈകിട്ട് 4 മണി മുതല്‍ 7 മണിവരെ മേരിയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ‘ചര്‍ച്ച് ഓഫ് ഇന്‍കാര്‍നേഷന്‍ ഫെറ്റേര്‍കെയ്നില്‍’ വെച്ച് നടക്കും. പൊതുദര്‍ശന സമയം എപ്പോഴായിരിക്കുമെന്ന വിവരം ലഭ്യമായിട്ടില്ല. ഇന്നലെ വൈകിട്ടോടെ മേരിയുടെ സഹോദരന് ഡബ്ലിനില്‍ എത്തിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം നടപടികളും ഇന്നലെ പൂര്‍ത്തിയായി.
കോഴിക്കോട് അശോകപുരം സ്വദേശിനിയായിരുന്നു മേരി. മൂന്ന് വര്‍ഷം മുന്‍പ് അയര്‍ലണ്ടില്‍ എത്തിയ മേരി സെന്റ് ജെയിംസ് ആശുപത്രിയിലെ നേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച താലയിലെ ഇവര്‍ താമസിക്കുന്ന അപ്പാട്ട്മെന്റിലാണ് മേരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വന്തം ജന്മദിന ദിവസം തന്നെയായിരുന്നു മേരി മരണത്തിനായി തെരഞ്ഞെടുത്തത്.