ഡബ്ലിന്‍: അയര്‍ലണ്ടിലെ ഇടതുപക്ഷ പുരോഗമന സാംസ്‌കാരിക സംഘടനയായ ക്രാന്തി മെയ്ദിന അനുസ്മരണം സംഘടിപ്പിച്ചു. ഡബ്ലിനിലെ കാള്‍ട്ടണ്‍ ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങില്‍ കേരള ധനകാര്യ വകുപ്പ് മന്ത്രി ഡോ.തോമസ് ഐസക് മുഖ്യാതിഥിയായിരുന്നു. നവകേരള നിര്‍മ്മാണവുമായി ബന്ധപ്പെട്ട പദ്ധതികളെ കുറിച്ച് വിശദമായി സംസാരിച്ച ധനമന്ത്രി ചുരുങ്ങിയ കാലയളവിനുള്ളില്‍ ക്രാന്തി നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു.
കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ ഫിലിപ്പോസ് തോമസ്, എം.ഡി പുരുഷോത്തമന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. നവകേരള നിര്‍മ്മാണത്തിനായി കേരള സര്‍ക്കാര്‍ രൂപീകരിച്ച കിഫ്ബിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചും, KSFE പ്രവാസി ചിട്ടി യുടെ പ്രവര്‍ത്തന രീതികളും നവകേരള നിര്‍മ്മാണത്തിനായി ഇവ എങ്ങനെ ഉപയോഗപ്പെടുത്തുമെന്നുമുള്ള കാര്യങ്ങള്‍ ഇരുവരും വിശദമാക്കി. അനുസ്മരണ ചടങ്ങില്‍ ലോക കേരള സഭ അംഗമായ അഭിലാഷ് തോമസ്, വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവും ഡബ്ലിന്‍ സിറ്റി കൗണ്‍സിലറുമായ ഐലീഷ് റയാന്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി.
വാട്ടര്‍ഫോര്‍ഡ്, കില്‍ക്കെനി, ലിമിറക്, കോര്‍ക്ക്, കെറി തുടങ്ങി അയര്‍ലണ്ടിലെ വിവിധ കൗണ്ടികളിലെ യൂണിറ്റുകളില്‍ നിന്നും, ഡബ്ലിനിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമായി ക്രാന്തിയുടെ അംഗങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ പ്രശസ്ത ഐറിഷ് കലാകാരന്‍ ജോണ്‍ ഫ്‌ലിന്‍ അവതരിപ്പിച്ച സംഗീത വിരുന്നും, വിനു കൈപ്പിള്ളിയും കൂട്ടരും അവതരിപ്പിച്ച നാടന്‍ പാട്ടുകളുടെ വ്യത്യസ്തമായ ആവിഷ്‌കാരവും ഏറെ ശ്രദ്ധയാകര്‍ഷിച്ചു. ചടങ്ങില്‍ സാന്ദ്ര ജോയി അവതാരകയായിരുന്നു. ക്രാന്തിയുടെ ഇതുവരെയുളള പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് കേന്ദ്രകമ്മറ്റി അംഗം ഷിനിത്ത് തയ്യാറാക്കിയ ‘ക്രാന്തിയുടെ നാള്‍വഴികള്‍’ എന്ന വീഡിയോ പ്രദര്‍ശനം അംഗങ്ങള്‍ക്ക് തികച്ചും അഭിമാനം പകരുന്നതായിരുന്നു. ഡോ.തോമസ് ഐസക്കിനെ കുറിച്ച് കേന്ദ്ര കമ്മറ്റിയംഗം ശ്രീകുമാര്‍ നാരായണന്‍ തയ്യാറാക്കിയ വീഡിയോ പ്രദര്‍ശനവും പുതുമ നിറഞ്ഞതായിരുന്നു.
ഓള്‍ അയര്‍ലണ്ട് ഇന്റര്‍ കൗണ്ടി ഗ്രേഡ് ‘ഇ’ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടമണിഞ്ഞ കേന്ദ്ര കമ്മറ്റിയംഗവും, വാട്ടര്‍ഫോര്‍ഡ് യൂണിറ്റ് സെക്രട്ടറിയുമായ അനൂപ് ജോണിനെ ക്രാന്തി അനുമോദിച്ചു. ധനമന്ത്രി തോമസ് ഐസക്ക് അനൂപിന് മൊമെന്റോ സമ്മാനിച്ചു. യൂണിറ്റ് സെക്രട്ടറിമാരായ രതീഷ് സുരേഷ് (ദ്രോഗഡ ), ഷിനിത്ത് എ.കെ (കില്‍ക്കെനി ), അനൂപ് ജോണ്‍ (വാട്ടര്‍ഫോര്‍ഡ്), ബിനു വര്‍ഗീസ് (ഡബ്ലിന്‍ സൗത്ത് യൂണിറ്റ്) എന്നിവര്‍ വിശിഷ്ടാതിഥികള്‍ക്ക് യൂണിറ്റ് വക ഉപഹാരങ്ങള്‍ നല്‍കി.
ക്രാന്തിയുടെ കേന്ദ്ര സെക്രട്ടറി ഷാജു ജോസ് സ്വാഗതവും, കേന്ദ്ര ട്രഷറര്‍ അജയ് സി.ഷാജി നന്ദിയും പറഞ്ഞു.