വാഷിംഗ്ടണ്‍ ഡി.സി : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബാങ്ക് തിരിമറി നടത്തിയതുമായുള്ള വാര്‍ത്ത തീര്‍ത്തും മാധ്യമ ഗൂഢാലോചന. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ട്രംപ് ഉം ജേഡ് കുഷ്ണറും ചേര്‍ന്ന് ഡിഷെ ബാങ്കില്‍ സംശയം ജനിപ്പിക്കും വിധം ഇടപാടുകള്‍ നടത്തിയതായി ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡിഷെ ബാങ്ക് ജീവനക്കാരനാണ് മാധ്യമങ്ങള്‍ക്കു ഇത്തരമൊരു വാര്‍ത്ത നല്‍കിയിരുന്നത്.
ഡിഷെ ബാങ്കില്‍ നിയമ വിരുദ്ധമായ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് ട്രംപ് തന്നെ ട്വീറ്റ് ചെയ്തിരുന്നു. വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി എടുക്കുമെന്ന മുന്നറിയിപ്പും അമേരിക്കന്‍ പ്രസിഡന്റ് നല്‍കിക്കഴിഞ്ഞു. മറ്റു ബാങ്കുകളുമായി ഇടപാട് നടത്താതിരുന്നതും മാധ്യമങ്ങള്‍ ചോദ്യം ചെയ്തിരുന്നു. തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. ഇതിനു ഡെമോക്രറ്റുകളുടെ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിഷെ ബാങ്കില്‍ നിന്നുമാണ് ഇത്തരമൊരു വാര്‍ത്ത പുറത്തു വന്നത് എന്നതാണ് ആരോപണവുമായി ബന്ധപെട്ടു മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത്. ട്രംപിന്റെ സാമ്പത്തിക സ്രോതസുകളും, റഷ്യന്‍ ബന്ധവും പരിശോധിക്കണമെന്ന നിലപാടിലാണ് ഡെമോക്രറ്റുകളും, ചില മാധ്യമങ്ങളും. കള്ളപ്പണം തടയുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കിടെയാണ് കൃതൃമത്വം കണ്ടെത്തിയതെന്നും, അത് ഫെഡറല്‍ ഗവണ്‍മെന്റിനെ അറിയിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നുവെന്നും ഒരു ബാങ്ക് ഉദ്യോഗസ്ഥനെ മുന്‍നിര്‍ത്തി ‘ന്യൂയോര്‍ക്ക് ടൈംസ്’ റിപ്പോര്‍ട്ടാണ് വിവാദത്തിനു അടിസ്ഥാനം.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് സാധ്യത കാണുന്നതിനാല്‍ അന്വേഷണത്തിനായി അമേരിക്കന്‍ ട്രഷറിയില്‍ ഫയല്‍ ചെയ്യാനാണ് റിപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്നാല്‍, ജീവനക്കാര്‍ നല്‍കിയ ശുപാര്‍ശയെ മറികടന്നുകൊണ്ട് വിഷയം സര്‍ക്കാരിനെ അറിയിക്കാതിരിക്കാനാണ് മേലുദ്യോഗസ്ഥര്‍ ശ്രമിച്ചത് എന്നുമാണ് ആരോപണം.
ട്രംപ് ഓര്‍ഗനൈസേഷനും ഡ്യൂഷെ ബാങ്കും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച ആരോപണങ്ങള്‍ ഡെമോക്രാറ്റുകള്‍ പ്രതിനിധി സഭയില്‍ ഉന്നയിച്ചിരുന്നു. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയം ഡെമോക്രറ്റുകള്‍ക്ക് പ്രതിക്ഷിതമായിരുന്നു. ട്രംപിന്റെ വിജയത്തിന് റഷ്യ സഹായിച്ചു എന്ന ആരോപണവും ഇവര്‍ ഉയര്‍ത്തിയിരുന്നു.
എന്നാല്‍ തികച്ചും ഭാവനപരമായ വാര്‍ത്തകളാണ് പുറത്തു വന്നതെന്ന് ട്രംപ് ഓര്‍ഗനൈസേഷനും, ട്രംപിന്റെ മരുമകനുമായ ജേര്‍ഡ് കുഷ്‌നറും വ്യക്തമാക്കി. ബാങ്കുമായി യാതൊരുവിധ അനധികൃത ഇടപാടുകളും നടത്തിയിട്ടില്ലെന്നും വിശദീകരണം നല്‍കി.
ഡികെ