ഡബ്ലിന്‍ : രാജ്യത്ത് 3 മുതല്‍ 5 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ പ്രീ-സ്‌കൂള്‍ പ്രോഗ്രാം ഉണ്ടായിരുന്നിട്ടും ക്രെഷുകളുടെ എണ്ണം വന്‍ തോതില്‍ കുറയുന്നതില്‍ ആശങ്ക. തൊട്ടടുത്ത പ്രദേശങ്ങളില്‍ കുട്ടികള്‍ക്ക് ക്രെഷ് സംവിധാനം ഉറപ്പ് വരുത്താന്‍ കഴിയുന്നില്ലെന്ന് പരാതിയുമായി രക്ഷിതാക്കള്‍ രംഗത്തെത്തി. മറ്റേര്‍ണിറ്റി അവധി തീരുന്നതോടെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാതെ നിരവധി അമ്മമാരും അയര്‍ലണ്ടിലുണ്ട്.
ജീവനക്കാരെ കിട്ടാനില്ലാതാകുന്നതോടെ ക്രെഷുകള്‍ പലതും അടച്ചുപൂട്ടേണ്ടി വരുന്നു. മതിയായ പരിശീലനം സിദ്ധിച്ചവരുടെ കുറവും ഈ മേഖലയില്‍ ഉണ്ട്. കുട്ടികളുടെ സംരക്ഷണം മുന്‍നിര്‍ത്തി രക്ഷിതാക്കളില്‍ ഒരാള്‍ ജോലി ഉപേക്ഷിക്കേണ്ട സാഹചര്യവും നിലവിലുണ്ട്. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപെട്ടു എല്ലാ വര്‍ഷവും സര്‍ക്കാര്‍ ഫണ്ട് ഉണ്ടെങ്കിലും ഇത് വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും പരാതികള്‍ ഉയരുന്നുണ്ട്.
അയര്‍ലണ്ടില്‍ ഓരോ പ്രദേശങ്ങളിലും നിശ്ചിത കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ക്രെഷ് വേണമെന്ന് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്നുണ്ടെങ്കിലും ഇത് നടപ്പാകുന്നതില്‍ സര്‍ക്കാര്‍ സംവിധാങ്ങള്‍ പരാജയപ്പെടുകയാണ്. പല കാരണങ്ങളാല്‍ അടച്ചുപോട്ടേണ്ടി വരുന്ന ക്രെഷുകളുടെ കാര്യത്തിലും പിന്നീട് ഒരു തീരുമാനം ഉണ്ടാകാറില്ലെന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു.
ഡികെ