യു.എന്‍: ശ്രീലങ്കില്‍ നടക്കുന്ന മുസ്ലിം വിരുദ്ധ കലാപത്തെ അപലപിച്ച് യു.എന്‍. ന്യൂനപക്ഷത്തിനെതിരായ നിന്ദ്യമായ ആക്രമണം അവസാനിപ്പിക്കണമെന്ന് യു.എന്‍ ഉപദേശകര്‍ മുന്നറിയിപ്പു നല്കി. നിന്ദ്യമായ ആക്രമണം നിര്‍ത്തലാക്കാന്‍ എല്ലാവരും കൂട്ടായ ശ്രമം നടത്തണമെന്ന് യു.എന്‍ സ്പെഷ്യല്‍ അഡൈ്വസര്‍ അഡാമ ഡീങ് പറഞ്ഞു. സര്‍ക്കാരും മത വിഭാഗങ്ങളും പ്രതിപക്ഷവും സാധാരണക്കാരും ഇതിന് മുന്‍കൈയ്യെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏപ്രില്‍ 21 ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്നാണ് ശ്രീലങ്ക വീണ്ടും സംഘര്‍ഷഭൂമിയായത്. കഴിഞ്ഞദിവസം ഇതേച്ചൊല്ലി ഒരു യുവാവ് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ടാണ് മുസ്ലിം- ക്രിസ്ത്യന്‍ സംഘര്‍ഷം രൂക്ഷമായത്. ഇതിന്റെ ഒരു മുസ്ലിം ആശാരിയെ ഒരു സംഘം കൊലപ്പെടുത്തുകയും ചെയ്തു. സംഭവത്തേത്തുടര്‍ന്ന് രാജ്യം മൊത്തം കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. ഇന്റര്‍നെറ്റിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.