ശ്രീലങ്കന്‍ സ്‌ഫോടനം: ഇന്ത്യന്‍ മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടിനെതിരെ വ്യാപക വിമര്‍ശനം; ഭീകരവാദം തടയാന്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് മോദി…ഇന്ത്യന്‍ മാധ്യമങ്ങളും നേതാക്കളും വിഷയം രാഷ്ട്രീയ വത്കരിക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയരുന്നു…

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ഉള്‍പ്പെടെ ഉണ്ടായ സ്‌ഫോടനങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടിനെതിരെ വ്യാപക വിമര്‍ശനം. ഇന്ത്യന്‍ മാധ്യമങ്ങളും നേതാക്കളും വിഷയം രാഷ്ട്രീയ വത്കരിക്കുന്നെന്നാണ് പ്രധാന ആരോപണം. സാമുഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാപക വിമര്‍ശനങ്ങളാണ് വിവിധ തലങ്ങളിലുള്ളവര്‍ ഉയര്‍ത്തുന്നത്. പ്രധാനമന്ത്രി സ്‌ഫോടനങ്ങളെ തിരഞ്ഞെടുപ്പ് വിഷയമാക്കുകയാണെന്നും വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടുന്നതായി ദി ക്വിന്റ് റിപ്പോര്‍ട്ട് പറയുന്നു.

സ്‌ഫോടനം നടന്നതിന് പിറകെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയം റാലികളില്‍ ഉള്‍പ്പെടെ ഉന്നയിച്ചത് രാഷ്ട്രീയ അവസരവാദമാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടെടുക്കാന്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്നായിരുന്നു കഴിഞ്ഞ ദിവസം മോദിയുടെ പരാമര്‍ശം. ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരകളില്‍ അപലപിച്ചതിന് പിറകെയായിരുന്നു ഇത്. ‘തീവ്രവാദത്തിനെതിരായ പോരാട്ടങ്ങള്‍ ശക്തമാക്കാന്‍ വോട്ടര്‍മാര്‍ താമരയ്ക്ക് നേരെയുള്ള ബട്ടണ്‍ അമര്‍ത്തണം. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ തീവ്രവാദത്തിനെതിരായ പോരാട്ടം കൂടിയാണ് ശക്തമാക്കുന്നത്’, ഇത്തരത്തിലായിരുന്നു മോദിയുടെ അവകാശവാദം.

ഇതിന് പുറമേയാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍. സ്‌ഫോടനം നടന്ന് 24 മണിക്കൂറുകള്‍ക്ക് ശേഷം മാത്രമാണ് ശ്രീലങ്കന്‍ അധികൃതര്‍ ആക്രമണത്തിന് പിന്നില്‍ തൗഹീദ് ജമാഅത്ത് ആണെന്ന പ്രതികരിക്കുന്നത്. എന്നാല്‍ സ്‌പോടനങ്ങള്‍ നടന്നതിന് പിറകെ തന്നെ ഇന്ത്യന്‍മാധ്യമങ്ങള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ജിഹാദി ഗ്രൂപ്പുകള്‍ ഉള്‍പ്പെടെയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത്. ഐഎസ് ഉള്‍പ്പെടെയുള്ള ഭീകര സംഘങ്ങളാണ് സംഭവത്തിന് പിന്നിലെന്നും ഇന്ത്യന്‍ മാധ്യമങ്ങളും, അന്താരാഷ്ട്രമാധ്യമങ്ങളും അഭ്യൂഹങ്ങള്‍ നല്‍കുകയായിരുന്നു.

എന്നാല്‍ ഇതിനെതിരെ ശ്രീലങ്കന്‍ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നെന്നും മാധ്യമ പ്രവര്‍ത്തകയായ ശ്രേയ ദൗധിയല്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ മാധ്യമങ്ങളെ വിശ്വസിക്കരുതെന്ന തരത്തിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതിനിടെ, 290 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ആക്രണത്തിന്റെ പശ്ചാത്തലത്തില്‍ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് മുന്നോടിയായാണ് സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ശ്രീലങ്കന്‍ പ്രസിഡന്റിന്റെ വാര്‍ത്താ വിനിമയ വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അതേസമയം, രാജ്യത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയില്‍ ആവിഷ്‌കാര സ്വാതന്ത്രത്തിന് നിയന്ത്രണങ്ങളില്ലെന്നും വിജ്ഞാപനം ചൂണ്ടിക്കാട്ടുന്നു. അടിയന്തരാവസ്ഥ തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരുമെന്നും അറിയിപ്പ് പറയുന്നു. രാജ്യത്ത് നിലവില്‍ നിലവില്‍ തുടരുന്ന കര്‍ഫ്യു ഇന്ന് രാത്രി 8.00 മണിവരെ തുടരും. ശ്രീലങ്കയില്‍ ആക്രമണം നടന്നതിന് പിറകെ ആയിരിന്നു കര്‍ഫ്യൂ പ്രഖ്യാപിച്ചത്. കര്‍ഫ്യൂ മൂലം കൊളംബോയിലെ ഗതാഗത സംവിധാനങ്ങളെല്ലാം മന്ദഗതിയിലായിരുന്നു. അതേസമയം, ആക്രമണങ്ങളില്‍ ഇതുവരെ 24 പേര്‍ അറസ്റ്റിലായിട്ടുണ്ട്.

Just google “Sri Lanka” and compare the reports of Indian Media vs international media..Sri Lanka government is still investigating but Indian media has already linked the attack to Muslim organizations in India @mehdirhasan @yvonneridley @IlhanMN @AJEnglish @RanaAyyub— Anis Ahmed (@AnisPFI) April 22, 2019

Share this news

Leave a Reply

%d bloggers like this: